നീലാംബരി - പ്രണയത്തിണ്റ്റെ ഗാനപരാഗം...
ഓര്‍മ്മകളുടെ പ്രണയകാലത്തേക്കും ഗതകാലസ്മരണകളിലേക്കും ഒരു മടക്കയാത്ര - നീലാംബരി എന്ന തരംഗിണിയുടെ ലളിതഗാനസമാഹാരത്തെ അങ്ങിനെ വിശേഷിപ്പിക്കാം. സംഗീതസങ്കല്‍പങ്ങള്‍ കൊണ്ടും അതിശയിപ്പിക്കുന്ന കവിഭാവന കൊണ്ടും ആസ്വാദകരെ പുളകം കൊള്ളിച്ചിരുന്ന മലയാള ലളിതസംഗീതത്തിണ്റ്റെ വിസ്മയകരമായ പുനര്‍ജന്മമാണ് നാം നീലാംബരിയില്‍ കാണുന്നത്. പ്രണയം കോരിത്തരിക്കുന്ന വരികളുടെ സംഗീതാവിഷ്കാരത്തിലൂടെ കാലികമായ അപ്രസക്തസൃഷ്ടികള്ക്കിടയില് വേറിട്ടൊരു അനുഭവമാകുന്നു നീലാംബരി. മലയാള ലളിതഗാനശാഖയുടെ ഭംഗിയും ലാളിത്യവും ചൈതന്യവും തനിമയും ഒന്നും നശിച്ചിട്ടില്ലെന്ന പ്രത്യാശ നീലാംബരി നമുക്കു നല്‍കുന്നുണ്ട്.
അതിശയകരമായൊന്നും ഈ ഗാനസമാഹാരത്തില്‍ നിന്നും ലഭിക്കുന്നില്ല. എങ്കിലും മലയാളസംഗീതം ഇന്ന് എത്തി നില്ക്കുന്നിടത്തു നിന്ന് കൊണ്ട് മറ്റു സൃഷ്ടികളുമായൊരു താരതമ്യം നടത്തുമ്പോള്‍ തീര്‍ച്ചയായും ഈ ഗാനസമഹാരത്തിണ്റ്റെ മൂല്യം നമുക്കനുഭവപ്പെടും. കോലക്കുഴല്‍ വിളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോകേണ്ട ഒന്നായിരുന്നില്ല നീലാംബരി.
യേശുദാസിണ്റ്റെ കൃത്യതയര്‍ന്ന ആലാപനത്തില്‍ 'അഴകായ് വിരിയും നീലാംബരി നീ' എന്ന ഗാനത്തോടെ നീലാംബരി ആരംഭിക്കുകയായ്. കാലികമായ ഘടകങ്ങള്‍ യോജ്യമായ അളവില്‍ സന്നിവേശിപ്പിക്കുമ്പോളും പരിചരണത്തില്‍ അവശ്യം വേണ്ട സൂക്ഷ്മതയും വൈകാരികതയും ലാളിത്യവും ഒക്കെ നിലനിര്‍ത്താന്‍ സംഗീതസംവിധായകന് ശ്രദ്ധിച്ചിട്ടുണ്ട്. യേശുദാസിണ്റ്റെ ആലാപനം അതീവഹൃദ്യം. സംഗീതം: അയിരൂറ്‍ സദാശിവന്
പൂത്തുലയുന്ന പ്രണയത്തിണ്റ്റെ വസന്തകാലത്തേക്കാണ് 'ഹൃദയവനിയില്‍ പൂമെത്തയൊരുക്കും പൂക്കാലം' എന്ന യുഗ്മഗാനം അനുവാചകനെ കൊണ്ടു പോകുന്നത്. വസന്തവും പ്രണയവും ഒത്തു ചേരുന്നതിണ്റ്റെ ഹര്‍ഷാരവവും തുടിപ്പുകളും ഈ ഗാനത്തില്‍ നമുക്കു കേള്‍ക്കാം (ഓര്‍ക്കുന്നില്ലേ, ഉത്സവഗാനങ്ങളും പൊന്നോണതരംഗിണിയും?) . പ്രകൃതിയുടേയും ഓണത്തിണ്റ്റേയും പ്രണയസങ്കല്‍പ്പങ്ങള്‍ നമ്മുടെ ലളിതഗാനങ്ങള്‍ക്ക് മാത്രം അവകാശപ്പെടാവുന്ന ഒരു സങ്കേതമാണ്. ശ്വേതയുടെ ആലാപനം ഗാനത്തിന് ചേര്‍ന്നതായില്ല എന്നൊരു ന്യൂനത മാത്രം. സംഗീതം: ചുള്ളിമാനൂറ്‍ ഷാജഹാന്
ശോകഭാവസ്പര്ശമുള്ളതാണ് 'മോഹങ്ങള്‍ കൊണ്ടു ഞാനൊരു' എന്ന ഹിന്ദോളരാഗഭാവാധിഷ്ഠിതമായ ഗാനം. ഈ ഗാനത്തിണ്റ്റെ ചരണത്തിലെ ഭാവസഞ്ചാരവും സ്വരവിന്യസനവും തികച്ചും ആസ്വാദനീയം തന്നെ. ഇടയില്‍ പ്രത്യക്ഷപ്പെടുന്ന സൂക്ഷ്മമായ വയലിന് പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. ആവര്‍ത്തനവിരസമായ രണ്ടാമത്തെ 'ഇണ്റ്റര്ലൂഡ്' ഗാനസഞ്ചാരത്തിണ്റ്റെ ആസ്വാദനീയതയ്ക്ക് ഭംഗം വരുത്തുന്നുണ്ട്. ആലാപനം: യേശുദാസ്. സംഗീതം: അയിരൂറ്‍ സദാശിവന്
സന്ധ്യാനേരത്ത് വിളക്കു വച്ച് പ്രിയമാനസനെ കാത്തിരിക്കുന്ന 'പ്രിയമാനസാ' എന്ന ഗാനം സുജാതയുടെ മധുരമായ ആലാപനം കൊണ്ട് ഹൃദ്യമായിരിക്കുന്നു. സമാഹാരത്തിലെ മികച്ച ഗാനങ്ങളിലൊന്ന്. മോഹനരാഗസ്പര്ശമുള്ള സ്വരസഞ്ചാരം വരികളുടെ ഭാവം കൃത്യമായ് ഒപ്പിയെടുത്തിട്ടുണ്ട്. സംഗീതം: ചുള്ളിമാനൂറ്‍ ഷാജഹാന്.
മംഗളകരമായ മോഹനത്തില്‍ നിന്നും ദര്‍ബാരി കാനഡയില്‍ എത്തുന്നു 'നിന് തേന്‍ നുകരുവാനായ് വന്നു' എന്ന ഗാനത്തില്‍. ആലാപനം: യേശുദാസ്. സംഗീതം: അയിരൂറ്‍ സദാശിവന്. സമാഹാരത്തിലെ മറ്റൊരു മേന്മയാര്ന്ന ഗാനമാണ് 'സാലഭഞ്ജിക സമം നിന്'. ആലാപനം: യേശുദാസ്. സംഗീതം: അയിരൂറ്‍ സദാശിവന്. മറ്റു പ്രത്യേകതകളൊന്നും അവകാശപ്പെടാനാകാത്ത 'രാത്രി ഉറങ്ങും നേരം' യേശുദാസ് ആലപിച്ചിരിക്കുന്നു. സംഗീതം: ചുള്ളിമാനൂറ്‍ ഷാജഹാന്.
'വിട പറയും സന്ധ്യേ' എന്ന ഒരൊറ്റ ഗാനം മതി - നീലാംബരി ഒരു വേറിട്ട അനുഭവമാകാന്‍. പ്രകൃതിയും പ്രണയവും ഇണചേരുന്ന ഗാനസങ്കല്‍പം ഓര്‍മ്മകളുടെ വസന്തവും ശിശിരവുമൊക്കെ മനസ്സില്‍ വരച്ചിടുന്നു. യേശുദാസ് എന്ന ഗായകന് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല എന്ന സത്യം ഈ ഗാനം നമ്മെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. അത്രയ്ക്ക് മധുരതരവും ഭാവസമ്പുഷ്ടവുമാണ് യേശുദാസ് ഈ ഗാനത്തിനു നല്കിയ സ്വരാവിഷ്കാരം. സംഗീതം: ചുള്ളിമാനൂറ്‍ ഷാജഹാന്.
'വിള കൊയ്യാപ്പാടത്ത്' (യേശുദാസ്), 'മഴമുകിലിന്‍ നാട്ടില്‍' (വിജയ് യേശുദാസ്) എന്നിങ്ങനെ രണ്ടു ഗാനങ്ങള്‍ കൂടിയാകുമ്പോള്‍ നീലാംബരി പെയ്തു തീരുന്നു. ഇടവപ്പാതിയ്ക്ക് തകര്‍ത്തു പെയ്യുന്ന മഴയത്ത്, മേഘാവൃതമായ ആകാശം സാക്ഷി നിര്‍ത്തി പ്രണയം പങ്കു വച്ചതിണ്റ്റെ നിര്‍വൃതിയും ബാക്കിയാക്കി.....
ഈ സമഹാരത്തിലെ ഓരോ ഗാനവും ഒരു നിശ്ചിതനിലവാരമെങ്കിലും പുലര്‍ത്തുന്നുണ്ട്. സിതാര്‍, വയലിന്, പുല്ലാങ്കുഴല്‍ എന്നിവയുടെ ഔചിത്യപൂര്‍ണ്ണമായ സംയോജനം ഓര്‍ക്കെസ്റ്റ്രയുടെ എടുത്തു പറയേണ്ട പ്രത്യേകത തന്നെ. ഗാനങ്ങള്‍ തീര്‍ത്ത വൈകാരികസങ്കേതങ്ങള് ശ്രോതാവിനെ കൊണ്ടു പോകുന്നത് പോയകാലത്തിണ്റ്റെ നൊമ്പരമൂറുന്ന സുഖസ്വപ്നങ്ങളിലേക്കാണ്. പ്രകൃതിയുടെ പ്രണയവുമായ് ഒത്തുനില്ക്കുന്ന തികച്ചും കാല്പനികമായ ഒരു അനുഭൂതിയാണ് ഈ ഗാനങ്ങളുടെ വരികളിലൂടെ കടന്നു പോകുമ്പോള്‍ നമുക്കനുഭവപ്പെടുന്നത്. (രചന: തോമസ് സാമുവല്‍)
യേശുദാസിണ്റ്റെ ഗന്ധര്വ്വസ്വരവും കിടയറ്റ, കൃത്യവും ഭാവസാന്ദ്രവുമായ ആലാപനവുമാണ് ഈ ഗാനസമാഹാരത്തെ മറ്റൊരു നിലയിലേക്ക് ഉയര്‍ത്തുന്നത്. മലയാള ലളിതഗാനങ്ങള്‍ക്ക് ഇതിനപ്പുറം ഒരു സ്വരാവിഷ്കാരമില്ല തന്നെ. ഗാനങ്ങളിലെ ഓരോ പദങ്ങളും അവയുടെ അര്‍ഥവും ഭാവവ്യാപ്തിയുമുല്ക്കൊണ്ട് 'റജിസ്റ്റര്‍' ചെയ്യുന്നതില്‍ യേശുദാസ് പ്രകടമാക്കുന്ന സൂക്ഷ്മതയും പൂര്‍ണ്ണതയും പാടിത്തെളിഞ്ഞു വരുന്ന യുവതലമുറയിലെ ഓരോ ഗായകനും ഗായികയും മാതൃകയാക്കേണ്ടതാണ്. ഒരൊറ്റ ഗാനം മാത്രമെങ്കിലും 'പ്രിയമാനസനി' ല്‍ സുജാതയും കസറി.
ന്യൂനതകള്‍ ഇല്ലെന്നല്ല. നല്ലതെന്നു തന്നെ വിശേഷിപ്പിക്കാമെങ്കിലും പുതുമയൊന്നും അവകാശപ്പെടാനാകാത്തതാണ് ഓര്‍ക്കെസ്റ്റ്രയും ഗാനപരിചരണവും. സിതാറിണ്റ്റേയും മറ്റും ആവര്‍ത്തനവിരസമായ പ്രയോഗം ചിലപ്പോഴെങ്കിലും ഗാനഭംഗിയ്ക്ക് കോട്ടം വരുത്തുന്നുണ്ട്. തെറ്റില്ലാതെ ആലപിച്ചിട്ടുണ്ടെങ്കിലും ശ്വേതയുടേയും വിജയ് യേശുദാസിണ്റ്റേയും ആലാപനം ശരാശരി മാത്രം. ഗാനങ്ങളുടെ നിലവാരത്തിനൊപ്പം അവ എത്തി എന്നു കരുതുക വയ്യ.
ഇവയ്ക്കെല്ലാമുപരി, പ്രസ്തുത ഗാനങ്ങളില്‍ പ്രകടമായ മറ്റൊരു ന്യൂനതയാണ് (അതോ പ്രത്യേകതയോ?) രവീന്ദ്രണ്റ്റെ ഗാനശൈലിയോടുള്ള പരധിയില്ക്കവിഞ്ഞ സാമീപ്യം. സംഗീതം ആരെന്നറിയാതെ കേട്ടിരുന്നെകില്‍ രവീന്ദ്രനെന്നു തെറ്റിദ്ധരിക്കുക പോലും ചെയ്തു പോകുമായിരുന്ന രണ്ടോ മൂന്നോ ഗാനങ്ങളെങ്കിലും ഈ ഗാനസമാഹാരത്തിലുണ്ട്. 'സാലഭഞ്ജിക' എന്നു തുടങ്ങുന്ന ഗാനത്തിണ്റ്റെ ഈണസഞ്ചാരവും സിതാര്‍-വയലിന് പ്രയോഗവും ശ്രദ്ധിക്കുക.
എങ്കിലും നമുക്കു ക്ഷമിക്കാം.തരംഗിണിയ്ക്കും യേശുദാസിനും നന്ദി രേഖപ്പെടുത്താം. മലയാള സംഗീതത്തെ ധന്യമാക്കാന്‍, പ്രത്യാശകള്‍ നില നിര്‍ത്താന്‍, അര്‍ഥരഹിതമായ ശബ്ദസങ്കലനങ്ങള്ക്കിടയില്, കാതുകള്‍ക്കും മനസ്സിനും കുളിരു പകരുന്ന, രസനയുടെ ചേതനകളെ ഉദ്ദീപിപ്പിക്കുന്ന നീലാംബരികള്‍ ഇനിയും ഉണ്ടാകട്ടെ.
കുറിപ്പ്:- ഒരിക്കല്‍ക്കൂടി പറയട്ടെ. ഇത് തികച്ചും കാലികമായ ഒരു വിലയിരുത്തല്‍ മാത്രമാകുന്നു. ഇന്ന് വിപണിയിലിറങ്ങുന്ന മറ്റു സൃഷ്ടികളുമായ് ചേര്‍ത്തു വായിക്കുമ്പോള്‍ മാത്രമാണ് ഈ ഗാനസമാഹാരം അമൂല്യമാകുന്നത്. അല്ലാതെ വിലയിരുത്തിയാല്‍ ഈ ഗാനങ്ങള്‍ വെറും സാധാരണം എന്നു തോന്നാം. ഈ ആല്‍ബം 2007 ആഗസ്റ്റില്‍ തരംഗിണി പുറത്തിറക്കിയതാണ്. സിഡി വില: 75 രൂപ
- നിഖില്‍ വേണുഗോപാല്‍
04-06-2008
Search Tags: Neelambari, Yesudas, Tharangini, Malayalam Light Music

8 Comments:
നന്നായീരിക്കുന്നു, ഭാവുകങ്ങള്‍
Very deep observations!!!
Good
ഈ സി. ഡി കിട്ടിയിട്ടില്ല. ഉടന്‍ വാങ്ങിക്കണം.
സ്ഥിരമായി ഇത്തരം ആല്ബങ്ങളെപ്പറ്റി എഴുതാമോ? ബ്ലോഗില്‍ ഇങ്ങനയൊന്നു ഇല്ല.
എതിരവന്, ര
ണ്ട് പ്രശ്നങ്ങളാണ് - ഒന്ന് ഈ എഴുതുന്നതിണ്റ്റെ 'റീച്ചബിലിറ്റി' എത്ര എന്നു എനിക്കു കൃത്യമായി നിശ്ചയമില്ല. പിന്നെ വ്യക്തമായ ഒരു ഫോക്കസ് ഇപ്പോഴില്ല. എല്ലാം വാരിപ്പിടിക്കണമെന്ന അതിമോഹം കൊണ്ട് - മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ശാസ്ത്രീയം എന്നിങ്ങനെ എല്ലാ ശാഖകളിലും കൈവച്ച് പറ്റാവുന്നത്ര ഗാനങ്ങള്‍ (അതും പഴയവ) കേള്‍ക്കുക എന്ന ഒരു ഉദ്ദേശ്യം മാത്രമേ ഇപ്പോഴുള്ളൂ. അതിനിടയില്‍ അബദ്ധവശാല്‍ കേട്ടു പോകുന്ന ചിലവയിലൊന്നാണ് 'നീലാംബരി'.
എങ്കിലും ശ്രമിക്കാം... എണ്റ്റെ കാതുകളില്‍ അങ്ങിനെ എന്തെങ്കിലും വീഴുകയാണെങ്കില്‍ തീര്‍ച്ചയായും എഴുതാന്‍ ശ്രമിക്കാം
എല്ലാം അങ്ങ് വാരിപ്പിടിച്ചോളുക. ഞങ്ങള്‍ വായിച്ചോളാം. മാര്‍കറ്റില്‍ ഇറങ്ങുന്ന ശാസ്ത്രീയ സംഗീത സി. ഡികളെക്കുറിച്ചു തന്നെ റിവ്യൂ എഴുതാമല്ലൊ.
രവീന്ദ്രന് മാഷുടെ ഓര്ക്കെസ്ട്രയെക്കുറിച്ച് എഴുതാമോ?
സംഗീതപരമായ കാര്യങ്ങള്‍ പിന്തുടരുന്ന ബ്ലോഗ് വായനക്കരെ വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു. നിഖിലിന്റെ സംരംഭങ്ങള്‍ ഇതിനു വഴികാട്ടിയാവട്ടെ.
നിഖില്‍ ,
അവിചാരിതമായാണ് ഞാന്‍ താങ്കളുടെ ഈ ബ്ലോഗില്‍ എത്തിയത്. വളരെ നല്ലൊരു സംരംഭം .
‘നീലാംബരി’ എനിക്കും കേള്‍ക്കാനായില്ല, പക്ഷേ താങ്കളുടെ വിവരണത്തില്‍ നിന്നും തീര്‍ച്ചയായും സ്വന്തമാക്കേണ്ട ഒന്നാണ് അത് എന്ന് വ്യക്തമായി. രവീന്ദ്രന് മാഷെ കുറിച്ചുള്ള പോസ്റ്റും ഗംഭീരം...
ആശംസകള്‍
Good review... Thanks Nikhilji... I also felt a Raveendran tough in some songs.....
The full album posted in Entelokam, can be downloaded from here:
http://www.4shared.com/dir/4372463/beb53645/NEELAAMBARI
ഞാനാദ്യായിട്ടാണിവിടെ കയറുന്നത്.
ഇനീപ്പൊ പാട്ട് തിരഞ്ഞെടുക്കാന്‍ ഇവിടെ കയറിയാല്‍ മതിയാകും എന്ന് കരുതുന്നു.നല്ലൊരു ചിത്രം മനസ്സില്‍ പതിയുന്നുണ്ട് താങ്കളുടെ എഴുത്തില്‍ നിന്ന്.
ഭാവുകങ്ങള്‍...
Post a Comment
Subscribe to Post Comments [Atom]
<< Home