Monday, August 04, 2008

ഇതോ ഇളയരാജ?

മറ്റേതു രംഗത്തുമെന്ന പോലെ വിഗ്രഹവല്‍ക്കരണം സംഗീത രംഗത്തും പ്രകടമാണ്‌. ധിഷണാസ്പര്‍ശമില്ലാത്ത കലാസൃഷ്ടികള്‍ മാധ്യമങ്ങളുടെ ഇടപെടല്‍ കൊണ്ടും അവ ഏറ്റെടുക്കുന്ന അനുവാചകരെ കൊണ്ടും സൃഷ്ടാവിനു നേടിത്തരുന്നത്‌ ദിശ തെറ്റിക്കാന്‍ പോന്ന അംഗീകാരവും പ്രോത്സാഹനവുമാണ്‌.

ഇളയരാജയുടെ പതനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും ഏതാണ്ട്‌ ഒരു പതിറ്റാണ്ടിനു മുകളില്‍ ദൈര്‍ഘ്യമുണ്ട്‌. തമിഴ്‌ സിനിമാസംഗീതത്തിണ്റ്റെ സാങ്കേതികവല്‍ക്കരണവും ഇളയരാജയുടെ തകര്‍ച്ചയും സംഭവിച്ചത്‌ ഏതാണ്ട്‌ ഒരേ കാലത്താണ്‌. എങ്കിലും ഇക്കാലമത്രയും അദ്ദേഹത്തിണ്റ്റേതായ്‌ പുറത്തു വന്നിരുന്ന അപൂര്‍വ്വം ചില ചിത്രങ്ങളിലെങ്കിലും നല്ല ഗാനങ്ങള്‍ ചെയ്യാന്‍ അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ൫ വര്‍ഷങ്ങളായ്‌, കൃത്യമായ്‌ പറഞ്ഞാല്‍ പിതാമഹനും മനസ്സിനക്കരെയ്ക്കും ശേഷം അദ്ദേഹത്തിണ്റ്റേതായ്‌ ഇറങ്ങിയ ഗാനങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ഇളയരാജ എന്ന കമ്പോസര്‍ ഈ പണി നിര്‍ത്തുന്നതല്ലേ നല്ലത്‌ എന്നു പോലും തോന്നിപ്പോകുന്നു.

സ്വന്തം സൃഷ്ടികളുടെ മൂല്യശോഷണത്തെക്കുറിച്ച്‌ അതിണ്റ്റെ സൃഷ്ടാവിന്‌ അറിവുണ്ടാകണമെന്നില്ല എന്ന വാദം യുക്തിക്കു നിരക്കുന്നതല്ല. അതും ഇളയരാജയെപ്പോലൊരു സംഗീതസംവിധായകനെക്കുറിച്ചു പറയുമ്പോള്‍. പിന്നീടെന്തിനാണ്‌ ഇത്രയും നിലവാരം കുറഞ്ഞ ഗാനങ്ങള്‍ അദ്ദേഹം പടച്ചു വിടുന്നത്‌? ഓളങ്ങളും മൈഡിയര്‍ കുട്ടിച്ചാത്തനുമൊക്കെ ചെയ്ത അതേ ഇളയരാജ തന്നെയാണ്‌ ഇന്നത്തെ ചിന്താവിഷയം എന്ന അറുബോറന്‍ ആല്‍ബം ചെയ്തത്‌ എന്നത്‌ ഇന്നും ദഹിക്കാനാകാത്ത ഒരു വസ്തുതയാണ്‌. നിലവാരം കുറഞ്ഞ ചിത്രങ്ങളെപ്പോലും തണ്റ്റെ സംഗീതം കൊണ്ടു പിടിച്ചുയര്‍ത്തിയിരുന്നു ഇളയരാജ തന്നെയാണോ ഇത്‌?

ഏതൊരു കലാകാരണ്റ്റേയും ശക്തിയും ദൌര്‍ബല്യവും ആ കലാകാരനെ പിന്തുടര്‍ന്നു പോരുന്ന ഒരു സംഘം ആരാധകവൃന്ദമായിരിക്കും. തികച്ചും ക്രിയാത്മകമായ വിമര്‍ശനവും പ്രോത്സാഹനവും നല്‍കുന്ന ആരാധകര്‍ ഒരു കലാകാരണ്റ്റെ വളര്‍ച്ചയെ സഹായിക്കുമ്പോള്‍ അന്ധമായ ആരാധനയും സ്തുതിപാഠവും ഈ വളര്‍ച്ചയെ വഴി തെറ്റിക്കും എന്നതില്‍ സംശയമില്ല. അദ്ദേഹത്തില്‍ അന്ധമായി വിശ്വസിക്കുന്ന ഒരു പറ്റം സ്തുതിപാഠകരുടെ ജല്‍പനങ്ങളാണോ അദ്ദേഹത്തെ ഇത്തരം ഗാനങ്ങള്‍ വീണ്ടും വീണ്ടും ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്‌? അതെ എന്നു വേണം കരുതാന്‍.

ഗാനങ്ങള്‍ മാത്രമല്ല, ഇളയരാജയുടെ പശ്ചാത്തലസംഗീതവും ഇന്ന്‌ വളരെ പരിതാപകരമാണ്‌. പച്ചക്കുതിരയും രസതന്ത്രവും വിനോദയാത്രയും ചിന്താവിഷയവുമൊന്നും ചെയ്യാന്‍ ഇത്രയും ചെലവു ചെയ്ത്‌ മദ്രാസ്സില്‍ നിന്ന്‌ ഇളയരാജയെക്കൊണ്ടു വരേണ്ട യാതൊരു ആവശ്യവും മലയാളസിനിമയ്ക്കില്ല. ഇന്ന്‌ രംഗത്ത്‌ തിളങ്ങി നില്‍ക്കുന്ന മറ്റേതൊരു സംഗീതസംവിധായകനും ചെയ്യാവുന്നതേ ഉള്ളൂ.

തമിഴിലും അദ്ദേഹത്തിണ്റ്റെ സ്ഥിതി വ്യത്യസ്തമല്ല. സുഹൃത്തായ ബാലുമഹേന്ദ്രയ്ക്കു വേണ്ടി ചെയ്ത 'അത്‌ ഒരു കനാക്കാലം' ഒഴിച്ചു നിര്‍ത്തിയാല്‍ തമിഴ്‌ സംഗീതത്തിന്‌ കഴിഞ്ഞ ൫ വര്‍ഷമായ്‌ ഇളയരാജ നല്‍കിയ സംഭാവന വട്ടപ്പൂജ്യമാണ്‌. ഒരു പ്രാവശ്യം പോലും ക്ഷമയോടെ കേട്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരൊറ്റ ഗാനം പോലും 'മധു','കണ്‍കള്‍ കവി പാടുതേ', 'ഒരു നാള്‍ ഒരു കനവ്‌', 'മായക്കണ്ണാടി','കസ്തൂരിമാന്‍' എന്നീ ചിത്രങ്ങളിലില്ല. അല്‍പമെങ്കിലും കൊള്ളാവുന്ന ഒരു ഗാനമുണ്ടെങ്കില്‍ അത്‌ സ്വയം പാടിയേ അടങ്ങൂ എന്ന വാശിയും. ആശയാധിഷ്ഠിത സംഗീതമെന്നും അതിഗംഭീരമായ സിംഫണിയെന്നുമൊക്കെ കൊട്ടിഘോഷിച്ച്‌ പുറത്തിറക്കിയ 'തിരുവാസക' ത്തിന്‌ അദ്ദേഹം പണ്ട്‌ ഉദയഗീതത്തിലും ഇരട്ടൈ വാല്‍ കുരുവിയിലും അഗ്നിനക്ഷത്രത്തിലുമൊക്കെ ചെയ്ത സിനിമാഗാനങ്ങളുടെ നിലവാരം പോലുമുണ്ടായിരുന്നില്ല എന്നതാണ്‌ സത്യം. എന്നാല്‍ ബാലമുരളീകൃഷ്ണയെപ്പോലുള്ള പ്രഗത്ഭര്‍ പ്രകീര്‍ത്തിച്ച ഈ സൃഷ്ടിയെപ്പറ്റി അങ്ങിനെ ഒരഭിപ്രായം പറയാന്‍ മാത്രം അതിലെ ട്രാക്കുകള്‍ ആസ്വദിക്കാന്‍ കഴിഞ്ഞോ എന്ന ചോദ്യമാണ്‌ അസ്വാദകരെ ഈ ആല്‍ബം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്‌. അദ്ദേഹം ചെയ്ത 'ഹൌ റ്റു നെയിം ഇറ്റ്‌' എന്ന അതുല്യസൃഷ്ടിയുടെ ഏഴയലത്തു പോലും നിര്‍ഭാഗ്യവശാല്‍ തിരുവാസകം വരുന്നില്ല എന്നതാണ്‌ യാഥാര്‍ത്യം.

ദളപതിക്കു ശേഷമുള്ള ഇളയരാജയുടെ അപചയത്തെ രണ്ടു ഘട്ടങ്ങളായ്‌ തരം തിരിക്കാം. ആദ്യഘട്ടത്തിനു നിദാനമായ്ത്തീര്‍ന്ന ഘടകങ്ങളില്‍ റഹ്മാണ്റ്റെ പ്രഭാവം അവഗണിക്കുക സാധ്യമല്ല. ശബ്ദപ്രപഞ്ചം കൊണ്ട്‌ നല്ലൊരു പറ്റം ആസ്വാദകരെ തണ്റ്റെ വഴി കൊണ്ടു വരാന്‍ റഹ്മാനു കഴിഞ്ഞു എന്നതിലുപരി സ്വന്തം സൃഷ്ടികളുടെ നിലവാരം കുറഞ്ഞു പോയി എന്നതാണ്‌ പ്രധാനമായും ഇളയരാജയുടെ യഥാര്‍ത്ഥ ആസ്വാദകരെ വിഷമിപ്പിച്ചത്‌. എങ്കിലും ഈ കാലഘട്ടത്തിലും ഇടയ്ക്കിടെയെങ്കിലും ഇളയരാജയുടെ മാന്ത്രികസ്പര്‍ശമുള്ള ഗാനങ്ങള്‍ പുറത്തിറങ്ങിയിരുന്നു - വീര, ഗുരു, കാലാപാനി, എന്നിങ്ങനെ ഉദാഹരണങ്ങള്‍ നിരത്താം. ഈയൊരു ഘട്ടം 'പിതാമഹന്‍' ,'മനസ്സിനക്കരെ' (2003) എന്നീ ചിത്രങ്ങള്‍ വരെ എത്തി. രണ്ടാം ഘട്ടമെന്നു വിശേഷിപ്പിക്കാവുന്ന 'പോസ്റ്റ്‌ പിതാമഹന്‍' കാലഘട്ടത്തിലാണ്‌ ഇളയരാജയുടെ പതനം പൂര്‍ണ്ണമാകുന്നത്‌. ഇക്കാലഘട്ടത്തില്‍ മൌലികമായ ഈണങ്ങള്‍ ചമയ്ക്കുന്നതിനേക്കാള്‍ തണ്റ്റെ തന്നെ പഴയ ഗാനങ്ങള്‍ പുനരാവിഷകരിക്കുന്നതിലായിരുന്നു അദ്ദേഹത്തിനു താല്‍പര്യം (ശിവ 2006, ചീനി കും). ഇതര ഗാനങ്ങളിലും അദ്ദേഹത്തിണ്റ്റെ പഴയ ഗാനങ്ങളുടെ 'ഹാങ്ങ്‌ ഓവര്‍' പ്രകടമായിരുന്നു. (കസ്തുരിമാനിലെ ഗാനത്തിന്‌ എന്നൈ താലാട്ട വരുവാളോ എന്ന ഗാനവുമായുള്ള അടുപ്പം ശ്രദ്ധിക്കുക. അതു പോലെത്തന്നെ 'പച്ചമല പൂവ്‌' എന്ന ഗാനത്തിണ്റ്റെ മലയാളം പതിപ്പല്ലേ 'എന്തു പറഞ്ഞാലും'?)

എങ്കില്‍പ്പിന്നെ ഇന്നിറങ്ങുന്ന മറ്റ്‌ ഗാനങ്ങളില്‍ ആരുടെ ഗാനങ്ങളാണ്‌ മെച്ചം എന്നത്‌ സ്ഥിരം മുഴങ്ങിക്കേള്‍ക്കുന്ന ഒരു ചോദ്യമാണ്‌. മറ്റുള്ളവര്‍ ഇതിലും നല്ല ഗാനങ്ങള്‍ ചെയ്യുന്നുണ്ടോ ഇല്ലെയോ എന്നത്‌ ഇളയരാജ എന്ന കമ്പോസറെ വിലയിരുത്തുമ്പോള്‍ പരിഗണിക്കപ്പെടുന്ന ഘടകങ്ങളേ അല്ല. കാരണം ഇവിടെ ഇളയരാജ വിലയിരുത്തപ്പെടുന്നത്‌ അദ്ദേഹത്തിണ്റ്റെ തന്നെ മുന്‍കാലസൃഷ്ടികളുടെ വെളിച്ചത്തിലാണ്‌. കൂട്ടത്തില്‍ കേള്‍ക്കുമ്പോള്‍ രസതന്ത്രവും വിനോദയാത്രയുമൊക്കെ വേറിട്ടു നിന്നേക്കാമെന്ന യാഥാര്‍ത്ഥ്യം ഒരിക്കലും നിഷേധിക്കാവുന്നതല്ല. എന്നാല്‍ 1000 ത്തോളം ചിത്രങ്ങള്‍ ചെയ്യുകയും 'ഇളയനിലാ', 'തുമ്പീ വാ', തുടങ്ങിയ അതുല്യമായ ഗാനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ഒരു കമ്പോസറുടെ പേരിനോട്‌ ചേര്‍ത്തു വയ്ക്കാനാകാത്ത സൃഷ്ടികള്‍ എന്ന നിലയ്ക്കാണ്‌ അവ സമീപിക്കപ്പെടുന്നത്‌.

സര്‍ഗ്ഗപാടവം മങ്ങിയതോ, സ്റ്റോക്ക്‌ തീര്‍ന്നു പോയതോ എന്തുമാകട്ടെ കാരണം. താങ്കളുടെ ഇതിഹാസതുല്യമായ പരിവേഷത്തിണ്റ്റെ യുക്തിയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ ഗാനങ്ങള്‍ സൃഷ്ടിക്കുകയാണെങ്കില്‍, പ്രിയപ്പെട്ട ഇളയരാജാ സര്‍, ഇനി രംഗത്തു നിന്ന്‌ നിശ്ശബ്ദനായി വിടവാങ്ങുന്നതല്ലേ നല്ലത്‌? 'ഗംഭീരം' എന്ന്‌ അന്ധമായ്‌ വാഴ്ത്തപ്പെടുന്ന സൃഷ്ടികളുടെ വെളിച്ചത്തില്‍ അങ്ങയെ ഇക്കാലമത്രയും പിന്തുടര്‍ന്നു വന്നിരുന്ന ആസ്വാദകവൃന്ദത്തിണ്റ്റെ അവജ്ഞ ഏറ്റു വാങ്ങുന്നതിനേക്കാള്‍ ഭേദമല്ലേ അത്‌? ഇളയരാജ എന്നും അദ്ദേഹത്തിണ്റ്റെ നല്ല ഗാനങ്ങളുടെ പേരില്‍ അറിയപ്പെടാനാണ്‌ അദ്ദേഹത്തിണ്റ്റെ ആരാധകര്‍ ആഗ്രഹിക്കുന്നത്‌. അല്ലാതെ തമിഴ്‌ സിനിമാസംഗീതത്തില്‍ ദൈവീകപരിവേഷമുണ്ടായിരുന്ന ഒരു സംഗീതജ്ഞണ്റ്റെ അതിശയകരവും പരിതാപകരവുമായ പതനത്തിണ്റ്റെ കഥയുടെ പേരിലല്ല.

കുറിപ്പ്‌ :- 'പഴശ്ശി രാജ' അണിയറയില്‍ ഒരുങ്ങുന്നതായ്‌ അറിയുന്നു. മേല്‍പ്പറഞ്ഞതത്രയും എഴുതുമ്പോഴും ചിത്രത്തില്‍ "സംഗീതം: ഇളയരാജ" എന്നു കാണുമ്പോള്‍ മനസ്സ്‌ ഇന്നും എന്തൊക്കെയോ പ്രതീക്ഷിക്കുന്നു. മന:പൂര്‍വ്വമല്ല.. ശീലിച്ചു പോയി...

- നിഖില്‍ വേണുഗോപാല്‍
04-08-2008

18 Comments:

Blogger Nikhil Venugopal said...

ഇതോ ഇളയരാജ?

Monday, August 04, 2008 1:18:00 PM  
Blogger കണ്ണൂസ്‌ said...

സത്യം നിഖിലേ. പലപ്പോഴും തോന്നിയിട്ടുള്ള കാര്യമാണ്. ഇളയരാജയെപ്പോലുള്ളവര്‍ സിനിമാ സംഗീതം നിര്‍ത്തി ക്രീയാത്‌മകമായി സംഗീത രംഗത്ത് തനതായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോവുന്നു.

How to Name it-നേക്കാളും എനിക്കിഷ്ടപ്പെട്ട വര്‍ക്ക് Nothing But wind ആയിരുന്നു. വെസ്റ്റേണ്‍ ഫ്യൂഷനെ അപേക്ഷിച്ച് മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ചൌരസ്യയുടെ പുല്ലാങ്കുഴല്‍ ആണ് എന്ന വ്യക്തിപരമായ പരിമിതി മൂലമാവാം.

Faster than fairies എന്നൊരു ആല്‍ബം ഇളയരാജ ചെയ്യുന്നു എന്ന് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേട്ടിരുന്നു. അതിനേക്കുറിച്ച് വല്ലതും അറിയാമോ?

Monday, August 04, 2008 3:25:00 PM  
Blogger ഭൂമിപുത്രി said...

ഒരു ഇളയരാജാഫാന്‍ എന്ന് തന്നെ പ്രൊഫൈലില്‍ സ്വയം വിശേഷിപിച്ചിരിയ്ക്കുന്ന നിഖില്‍ അദ്ദേഹത്തിന്റെ യാഥാറ്ത്ഥ
ആരാധകന്‍ തന്നെയാണെന്ന് ഈ തുറന്ന
വിമര്‍ശനം ഉറപ്പാക്കുന്നുണ്ട്.
സ്വന്തം ക്രിയാത്മകതയില്‍ വിള്ളല്‍ വീഴുമ്പോള്‍ അതാരും തിരിച്ചറിയാറില്ല എന്നുള്ളതൊരു ദുഖസത്യമാണ്‍.
നമ്മുടെയൊക്കെ എക്കാലത്തേയും ആരാധനാവിഗ്രഹമായ
യേശുദാസിന്റെ അടുത്തകാലത്തിറങ്ങിയ
‘ഗംഗേ..’ആദ്യത്തെവരിയ്ക്കപ്പുറം കേള്‍ക്കാനുള്ള ശക്തി ഇതുവരെ എനിയ്ക്കുണ്ടാ‍യിട്ടില്ല.അത്രയ്ക്ക് അദ്ദേഹത്തിന്റെ ശബ്ദവും സംഗീതവും
പ്രീയപ്പെട്ടതായിപ്പോയി.

Monday, August 04, 2008 9:17:00 PM  
Blogger പാമരന്‍ said...

നല്ല ലേഖനം. നന്നായി വിശകലനം ചെയ്തിരിക്കുന്നു.

Tuesday, August 05, 2008 12:59:00 AM  
Blogger ശ്രീ said...

നല്ല ലേഖനം.

എന്നാലും ഇളയരാജയില്‍ നിന്നും ഇനിയും അത്ഭുതങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു.

Tuesday, August 05, 2008 9:21:00 AM  
Anonymous Anonymous said...

Maestro Ilaiyaraaja graced the audio release function of "Malle Puvvu", yesterday.
Please visit this link: http://www.idlebrain.com/news/functions/audio-mallepuvvu.html

It also has interesting snippets:

Producer Suresh Babu: "“Ilayaraja is the finest technician I ever worked with so far. He is so efficient that he gave all the songs of Bobbili Raja film in just two hours"

Actress Jauasudha: "Once I met Ilayaraja and discussed about directing a musical in a Hollywood musical style where most of the scenes are narrated using music and songs. He agreed to do it. I am sure that I will fulfill that dream one day.”

Director Samudra: "Ilayaraja is the real hero of Mallepuvvu film.”

Maestro Ilayaraja said, “It is a great opportunity to meet all of you. I generally don’t attend music launches. But this is an exception. Ramesh Varma approached me a few years ago with the subject of ‘Oka Voorilo’ and asked me to compose music. I did not like the story and I said a firm no. Veturi called me recently and said that he is sending a new guy to narrate a story. I realized that Ramesh Varma came again. I cautioned him that I will not do the music if I don’t like the story. I liked the story of Mallepuvvu. I felt that there is lot of scope for a good music. This film is about a love story happening to a building construction worker. He said that he is looking for five songs. I suggested him that there are eight situations for the songs and composed eight songs in a span of one hour (between 7 am to 8 am). I am surprised by these music directors who give interviews on TV explaining how they composed music. I feel that music can never be done. Music should happen. I feel that each and every music director (except me) are trying to do music. For me, music happens. It’s like bird flying in the sky. It happens. See how it appears when you try to do graphic work on a computer about how a bird flies.”

Tuesday, August 05, 2008 10:45:00 AM  
Blogger Nikhil Venugopal said...

കണ്ണൂസ്‌,

അങ്ങിനെ ഒരു സംരംഭത്തെക്കുറിച്ച്‌ കേട്ടതായി ഓര്‍ക്കുന്നില്ല. ഇതിനിടെ മ്യൂസിക്‌ മിശിഹ എന്നൊരു ആല്‍ബം ഇളയരാജയുടേതായി ഇറങ്ങിയിരുന്നു. പതിവു പോലെ നിരര്‍ഥകം.

ഭൂമിപുത്രി,

യേശുദാസിനെക്കുറിച്ചു പറഞ്ഞത്‌ തികച്ചും സന്ദര്‍ഭോചിതം. എന്നാല്‍ ആ പാതകത്തില്‍ രവീന്ദ്രന്‍ മാഷിനും തുല്യപങ്കുണ്ടെന്നെങ്കിലും കരുതാം.. 'ഗംഗ' കേട്ട വിഷമം ഈയ്യിടെ മാടമ്പിയിലെ 'അമ്മ മഴക്കാറ്‍' കേട്ടപ്പോള്‍ അലിഞ്ഞില്ലാതായി... എന്നാല്‍ രാജ അങ്ങിനെ ഒരവസരം തരുന്നില്ലല്ലോ...

Tuesday, August 05, 2008 12:03:00 PM  
Blogger Eccentric said...

ഞാനും ഒരു ഇളയരാജ ഫാന്‍ ആണ്. നല്ല ലേഖനം. ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. മാത്രമല്ല അവസാനത്തെ വാചകവും കൃത്യം :)

"
കുറിപ്പ്‌ :- 'പഴശ്ശി രാജ' അണിയറയില്‍ ഒരുങ്ങുന്നതായ്‌ അറിയുന്നു. മേല്‍പ്പറഞ്ഞതത്രയും എഴുതുമ്പോഴും ചിത്രത്തില്‍ "സംഗീതം: ഇളയരാജ" എന്നു കാണുമ്പോള്‍ മനസ്സ്‌ ഇന്നും എന്തൊക്കെയോ പ്രതീക്ഷിക്കുന്നു. മന:പൂര്‍വ്വമല്ല.. ശീലിച്ചു പോയി...
"

Wednesday, August 06, 2008 9:33:00 AM  
Blogger Unknown said...

this article is 200 percent true.....


i dont agree with "pitamahan"to be the be such a gr8 work like his earler stuff,
even though elamkaathu is the song which i have sung for the maximum

hope the ilaiyaraja cycle comes bak again .rather lets pray for it

Wednesday, August 06, 2008 2:13:00 PM  
Blogger ഭൂമിപുത്രി said...

നിഖില്‍,O.T ക്ഷമിയ്കുക,രവീന്ദ്രന്റെ കാര്യം പറഞ്ഞതുകൊണ്ട് ഇത്രയും കൂടീ-

യേശുദാസ് തന്നെ പറഞ്ഞിരിയ്ക്കുന്നു ഒരിയ്ക്കല്‍,രവീന്ദ്രന്റെ സംഗീതസംവിധാനത്തില്,‍ അദ്ദേഹം കൂടുതുറന്ന് പുറത്തുവന്ന് പുതിയ ആകാശങ്ങളിലെത്തിയ പക്ഷിയെപ്പോലെ ആയിരുന്നുവെന്ന്.
എങ്കില്‍ക്കൂടി എനിയ്ക്ക് തോന്നിയിട്ടുണ്ട് ദേവരാജനും ബാബുരാജും സ്വാമിയുമൊക്കെ
പൂവ് പോലെ കൈകാര്യം ചെയ്ത ആ സുവറ്ണ്ണനാദത്തില്‍,
രവീന്ദ്രന്‍ ചിലപ്പോഴെങ്കിലും കടുംവെട്ട് വെട്ടിയിട്ടില്ലേയെന്ന്.പലപ്പോഴും പാട്ടിലെ ഭാവത്തിനേക്കാള്‍,വോക്കല്‍ അക്രോബാറ്റിക്ക്സിനായിരുന്നു രവീന്ദ്രന്‍ സ്ഥാനം കൊടുത്തതു.
യേശുദാസിന്റെ ശബ്ദഭംഗിയേപ്പറ്റി വിമറ്ശനം വന്നുതുടങ്ങിയവര്‍ക്കൊരു മറുപടിയായാണ്‍ രവീന്ദ്രന്‍ ‘ഹരിമുരളീരവം..’പാടിച്ചതത്രെ.
അതൊരു പരിപൂറ്ണ്ണവിജയമാകുകയും ചെയ്തു.
പക്ഷെ ‘ഗംഗേ..’പാടിപ്പിയ്ക്കുന്നതു പിന്നെയും
8-9 കൊല്ലം കഴിഞ്ഞാണ്‍.,അതെ,പാതകമായിപ്പോയി.

യേശുദാസും രവീന്ദ്രനും ചേര്‍ന്ന് നമുക്ക്നല്‍കിയ
ഒരുപാടൊരുപാട് മനോഹര ഗാനങ്ങള്‍ മറന്ന്കൊണ്ടല്ല ഇതുപറയുന്നത് കെട്ടൊ.

Wednesday, August 06, 2008 4:47:00 PM  
Blogger എതിരന്‍ കതിരവന്‍ said...

പറഞ്ഞതു ശരിയാണ്. ഇത് ഇളയരാജയൊ എന്നു ആരും ചോദിച്ചുപോകും. അച്ചുവിന്റെ അമ്മയിലെ ‘മൌനത്തിന്‍ നാദം പൊന്‍ വീണയറിയുമോ ശ്വാസത്തിന്‍ താളം.... നല്ല പാട്ടായിരുന്നു.
‘തിരുവാസകം’ സിമ്ഫണി അല്ല oratorio മാത്രമാണെന്ന് സംഗീതവിദഗ്ധര്‍ സൂചിപ്പിച്ചിരുന്നു. എന്നാലും അതിലെ അവസാ‍നത്തെ ട്രാക് (നമ്മുടെ മലയാളിപ്പിള്ളേര്‍ എല്ലാരും കൂടെ പാടിയത്)കേള്‍ക്കാന്‍ സുഖമുണ്ട്.

ഇവിടെ പറയേണ്ടതല്ലെങ്കിലും എ. ആര്‍ .റഹ് മാന്റെ പതനം ശ്രദ്ധിക്കുന്നില്ലേ? മുദ്രാവാക്യം വിളികള്‍ (ജോധാ അകബര്‍..) പാട്ടാണെന്നു കരുതുന്ന കടും ആരാധകരെ തൃപ്തിപ്പെടുത്താനുള്ള നെട്ടോട്ടമാണ് അങ്ങോര്‍ക്ക്. ‘ലൂസ് കണ്ട്രോള്‍.. ‘?

Wednesday, August 06, 2008 6:19:00 PM  
Blogger Nikhil Venugopal said...

എതിരവന്‍,

തിരുവാസകത്തെക്കുറിച്ച്‌ പറഞ്ഞത്‌ ശരിയാണ്‌. അത്‌ oratorio ആണ്‌. എന്നാല്‍ അതിണ്റ്റെ ആരംഭദശയില്‍ 'തിരുവാസകം ഇന്‍ സിംഫണി' എന്നായിരുന്നു അതിണ്റ്റെ പേര്‌. അതു കൊണ്ട്‌ സിംഫണി എന്നു പറഞ്ഞു എന്നു മാത്രം.

പിന്നെ റഹ്മാണ്റ്റെ കാര്യം ഇവിടെ പ്രസക്തമാണെന്നു തോന്നിയില്ല. എണ്റ്റെ ലേഖനത്തില്‍ സൂചിപ്പിച്ച പോലെ മറ്റുള്ളവര്‍ എന്തു ചെയ്യുന്നു എന്നതിലല്ല, രാജ എന്തു ചെയ്യുന്നു എന്നതാണ്‌ ചിന്തിക്കേണ്ട വിഷയം. 'ശ്വാസത്തിന്‍ താളം' കേള്‍ക്കാന്‍ ഇമ്പമുള്ള ഗാനം തന്നെ. എന്നാല്‍ രാജയില്‍ നിന്നും പ്രതീക്ഷിക്കുന്നതിണ്റ്റെ ഒരല്‍പം പോലും ആ ഗാനത്തിലുണ്ടെന്നു തോന്നിയില്ല. 'സൂര്യന്‍' പോലൊരു നാലാം കിട ആല്‍ബം ഒരു ക്രിയേറ്റര്‍ എന്ന നിലയ്ക്ക്‌ രാജയുടെ പേരിനോട്‌ നീതി പുലര്‍ത്തുന്നുണ്ടോ?

Thursday, August 07, 2008 10:43:00 AM  
Blogger AdamZ said...

Ithu oru nalla vilayiruthal aanu

Gaanangale vilayiruthan palapozhum athiruvitta aaradhana palarkkkum thadassam aakarundu. Nikhilinu angane oru thadassam undayilla

Bhoomi puthriyude comment vaayichu..

Yesudas pandu Lathajiyodu paattu niruthan parnjathu adhehathinte swantham kaaryathil pravarthikamakkenda kaalam kazhinju.. engilum ippozhum malayalathil bhaava saandramaaya oru gaanam deliver cheyuvaan Dasettan allathe mattoraal illennathu "Amma mazhakkarinu " enna gaanam ormmippikkunnu

Kolakkuzhal vili kettu paadiyirunnathu makanu pakaram achan aayirunnengil ennashichirunnu



Best Regards,
Adarsh K R, DUbai

Thursday, August 07, 2008 8:05:00 PM  
Anonymous Anonymous said...

Ellavaraum vilikkunnathu pole paryukayanu, Dasettante shabdathinte prasnam ippozhathe track recording style karanamaanu. Music director and the singer is not seeing each other. Composer sends the track cd and the singer sends it back with his sound track filled. I heards that Devarajan master never ever allowed this. Jhonson follows his fottsteps strictly.
Santosh

Friday, August 15, 2008 2:12:00 PM  
Anonymous Anonymous said...

Ellavaraum vilikkunnathu pole paryukayanu, Dasettante shabdathinte prasnam ippozhathe track recording style karanamaanu. Music director and the singer is not seeing each other. Composer sends the track cd and the singer sends it back with his sound track filled. I heards that Devarajan master never ever allowed this. Jhonson follows his fottsteps strictly.
Santosh

Friday, August 15, 2008 2:12:00 PM  
Anonymous Anonymous said...

Nikhil I have a simple suggestion about the colour you have used in the background. The dark blue background makes it difficult to read the reverse text. Please see if you could use a pastel shade in the back and type in balck. Look at NYT.com see legible it is. Thanks, santosh

Friday, August 15, 2008 2:17:00 PM  
Blogger Meenakshi said...

ഇളയരാജയെപ്പോലെ സംഗീതത്തിലെ വിസ്മയമായ ഒരു സംഗീതസംവിധായകന്‍ ഇപ്പോള്‍ ചെയ്യുന്ന ഗാനങ്ങള്‍ക്ക്‌ അദ്ദേഹത്തിണ്റ്റെ പ്രതിഭയോട്‌ നീതിപുലര്‍ത്താന്‍ കഴിയുന്നില്ല എന്ന സത്യത്തോട്‌ പൂര്‍ണ്ണമായും യോജിക്കുന്നു. ഇന്നത്തെ ചിന്താവിഷയത്തിലെ ഗാനങ്ങള്‍ക്ക്‌ രസതന്ത്രത്തിലെ ഗാനങ്ങളുമായും നല്ല സാമ്യം തോന്നുന്നുണ്ട്‌.എങ്കിലും രസതന്ത്രത്തിലെ ഗാനങ്ങള്‍ക്കുള്ള ഒരു സുഃഖം ഇന്നത്തെ ചിന്താവിഷയത്തിലെ ഗാനങ്ങള്‍ക്കില്ല.




റഹ്മാണ്റ്റെ പതനം എന്ന് എതിരന്‍ കതിരവന്‍ പറഞ്ഞതിനോട്‌ വിയോജിക്കുന്നു. Rang De Basanthiയിലെ loose Control, ജോധാ അക്ബറിലെ മുദ്രാവാക്യമെന്ന് പറയുന്ന ഗാനത്തെയും വച്ച്‌ റഹ്മാനെ വിലയിരുത്തുന്നത്‌ ശരിയല്ല. ജോധാ അക്ബറിലെ മനോഹരമായ മറ്റു മെലോഡിയസ്‌ ഗാനങ്ങള്‍ ഇപ്പോഴും റഹ്മാണ്റ്റെ പ്രതിഭക്ക്‌ മാറ്റ്‌ കൂട്ടുന്നവയാണ്‌. റഹ്മാണ്റ്റെ എല്ലാ വര്‍ക്കുകളിലും ചില ഫാസ്റ്റ്‌ നംബേഴ്സ്‌ യുവജനങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഉണ്ടാവും. അതോടൊപ്പം വളരെ നല്ല ഒരു മെലഡിയെങ്കിലും റഹ്മാന്‍ തീര്‍ച്ചായായും ആരാധകര്‍ക്ക്‌ നല്‍കാറുണ്ട്‌. പിന്നെ "Loose Control" എന്ന ഗാനമായിരുന്നു CNN-IBN News Channel , "Song of the Year ആയി കഴിഞ്ഞ വര്‍ഷം പോളിങ്ങിലൂടെ തെരഞ്ഞെടുത്തത്‌.

Monday, September 01, 2008 9:42:00 PM  
Blogger Nikhil Venugopal said...

അങ്ങേയറ്റത്തെ നിരാശതയും പരിതാപവുമാണ്‌ പഴശ്ശിരാജയിലെ ഗാനങ്ങള്‍ ബാക്കി വയ്ക്കുന്നത്. അല്ല...വൈകാരികതയെ സ്വരങ്ങളാക്കി മാറ്റിയിരുന്ന ഇളയരാജ ഇതല്ല... വ്യര്‍ഥമായ മറ്റൊരു കാത്തിരിപ്പ്.. ദയവു ചെയ്ത് ഇനി മറ്റൊരു ചിത്രം ചെയ്യരുത് സര്‍.. അങ്ങയുടെ പോയകാല ഗാനങളുടെ തിളക്കം പോലും അവ കെടുത്തിതുടങ്ങിയിരിക്കുന്നു...

Monday, October 19, 2009 7:36:00 PM  

Post a Comment

Subscribe to Post Comments [Atom]

<< Home