മാടമ്പി-ആര്‍ദ്രതയുടെ സുഖ നൊമ്പരം..
വര്‍ഷത്തില്‍ ഒന്നോ രണ്ടോ.. അത്രയും മതി. ഇതു തോന്നിയത് മാടമ്പിയില്‍ ദാസേട്ടന് ആലപിച്ച ഗാനം കേട്ടപ്പോഴാണ്. അടുത്തകാലത്തൊന്നും മലയാളസിനിമാസംഗീതത്തില്‍ അനുഭവപ്പെടാതിരുന്ന പുതുമയുടെ ഋതുസുഗന്ധമാണ് 'അമ്മമഴക്കാറിനു കണ്‍നിറഞ്ഞു' എന്ന ഗാനം പകര്‍ന്നു തരുന്നത്. ഭാവഗാംഭീര്യമാര്‍ന്ന ഈ ഗാനം സൃഷ്ടിച്ച എം.ജയചന്ദ്രന് തീറ്ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. മലയാളസംഗീതത്തിണ്റ്റെ ഗതി പിറകോട്ടാണെന്നു കേഴുന്നവര്ക്കിതാ ഒരു മറുപടി.
ജയചന്ദ്രണ്റ്റെ തന്നെ 'ഉറങ്ങാതെ രാവുറങ്ങാതെ' (ഗൌരീശങ്കരം) എന്ന ഗാനത്തിണ്റ്റെ സ്വരസഞ്ചാരത്തെ അനുസ്മരിപ്പിക്കുന്നുണ്ട് 'അമ്മ മഴക്കാറ്'. പശ്ചാത്തലമൊരുക്കിയിരിക്കുന്ന വയലിണ്റ്റെ വിന്യസനം, സ്വരസഞ്ചാരം സൃഷ്ടിച്ച ഭാവാത്മകത, ഗാനം ഒരുക്കിയിരിക്കുന്ന അന്തരീക്ഷം, തെറ്റില്ലാത്ത വരികള്‍ (ഗിരീഷ് പുത്തഞ്ചേരി) എന്നിവ കൊണ്ട് മലയാളത്തില്‍ ഈയ്യിടെ കേട്ട സിനിമാഗാനങ്ങളില്‍ വേറിട്ടു നില്ക്കുന്നു 'അമ്മ മഴക്കാറ്'.
ഈ ഗാനം ആലപിക്കാന്‍ ഒരൊറ്റ ഗായകനേ കഴിയൂ.. ഗന്ധര്വ്വഗായകണ്റ്റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടെ..
-നിഖില്‍ വേണുഗോപാല്‍
09-07-2008

4 Comments:
ഈ വര്‍ഷം ഇതു വരെ ഇറങ്ങിയതില്‍ വച്ചേറ്റവും മികച്ച ഗാനം..
'അമ്മമഴക്കാറിനു കണ്‍നിറഞ്ഞു
ആ പാട്ട് കേട്ടപ്പോഴെ മനസ്സില്‍ ഒരു മഴ പെയ്യുന്ന സുഖം ആയിരുന്നു.
Amma mazhakkarinu.. oru nalla gaanam
Hindolam raagam aayirikkum alle, pakshe charanathilokke sumanesha ranjini chaaya undu..
Gawri sankarathile gaanathe ormmipikkunnu.. ennirunnalum vyathyasthamaayi cheythittundu..
M Jayachandran ee aduthu kurachu nalla Melody nalki
Kolakkuzhal vilikettu, Maabulli kaavil, Amma mazhakkarinu.. etc
Good
Sasneham,
Adarsh KR, DUbai
പല്ലവി ഹിന്ദോളത്തില്‍ തന്നെയാണു ചെയ്തിരിക്കുന്നതെങ്കിലും ചരണത്തില്‍ അന്യസ്വരങ്ങള്‍ പ്രയോഗിച്ചിരിക്കുന്നു.. ഗാനത്തിണ്റ്റെ ഘടന ഗംഭീരം തന്നെ....
Post a Comment
Subscribe to Post Comments [Atom]
<< Home