Thursday, June 19, 2008

തമിഴ്‌ സംഗീതം-ഇനി എങ്ങോട്ട്‌?

മലയാളിയുടെ ഗാനാസ്വാദനശീലങ്ങളുടെ മേല്‍ പ്രത്യക്ഷമായും പരോക്ഷമായും തമിഴ്‌ ഗാനങ്ങള്‍ ചെലുത്തിയിട്ടുള്ള സ്വാധീനം ചെറുതല്ല. ഒരു പക്ഷേ മലയാള സിനിമാഗാനചരിത്രത്തിണ്റ്റെ ഹൃസ്വമായ ചരിത്രത്തോട്‌ തട്ടിച്ചു നോക്കുമ്പോള്‍ ഇവിടം ആദ്യം കീഴടക്കുന്ന സംഗീത ശാഖ ഹിന്ദിയും പിന്നീട്‌ തമിഴുമായിരുന്നു. തമിഴ്‌ സംസ്കാരത്തോടുള്ള അടുപ്പവും സാമീപ്യവും ആരംഭകാലം മുതല്‍ക്കേ മലയാളചിത്രങ്ങളിലും സംഗീതത്തിലും പ്രകടവുമായിരുന്നു. പിന്നീടിങ്ങോട്ട്‌ മലയാളികള്‍ കേട്ടു മറക്കുകയും ഹൃദിസ്ഥമാക്കുകയും ഏറ്റു പാടുകയും ഒക്കെ ചെയ്തിട്ടുള്ള ഗാനങ്ങളില്‍ തമിഴ്‌ ഇസൈ നിറഞ്ഞു നിന്നു. അങ്ങിനെ ഒരു കാലത്ത്‌ ഗാനാസ്വാദകര്‍ അറിയാതെ പിന്തുടര്‍ന്നു വന്ന ഈ സംഗീത ശാഖയുടെ നിജസ്ഥിതി എന്താണ്‌?

മലയാളത്തെ അപേക്ഷിച്ച്‌ തമിഴ്‌ സിനിമാഗാനങ്ങള്‍ എക്കാലവും ആകാംക്ഷയോടും ആഡംബരത്തോടുമാണ്‌ എതിരേറ്റിട്ടുള്ളത്‌. കടുത്ത നിറക്കൂട്ടുകളില്‍ ചാലിച്ചെടുത്ത തമിഴ്‌ ചിത്രങ്ങളിലെ സംഗീതസങ്കല്‍പങ്ങള്‍ മലയാളത്തേക്കാള്‍ വര്‍ണ്ണാഭമായിരുന്നു. ഈ വര്‍ണ്ണങ്ങള്‍ എം.എസ്‌.വിശ്വനാഥനില്‍ തുടങ്ങി ഇളയരാജയിലൂടെ മുന്നേറി റഹ്മാന്‍ യുഗവും കടന്നു വന്നപ്പോള്‍ അതിന്‌ നാനാവിധത്തിലുള്ള പരിണാമങ്ങള്‍ വന്നു ഭവിച്ചിട്ടുണ്ടായിരുന്നു. പ്രസ്തുത പരിണാമങ്ങളിലൂടെ കടന്നു വന്ന്‌ നില്‍ക്കുന്ന തമിഴ്‌ സംഗീതം ഇന്ന്‌ ദിശയറിയാതെ ഉഴറുന്ന ദയനീയമായ കാഴ്ചയാണ്‌ ആസ്വാദകര്‍ കാണുന്നത്‌.

കണ്ണദാസന്‍, വാലി തുടങ്ങി കവിത്വമുള്ള ഗാനരചയിതാക്കളും എം.എസ്‌.വിശ്വനാഥന്‍-റ്റി.കെ.രാമമൂര്‍ത്തി, കെ.വി.മഹാദേവന്‍ തുടങ്ങി കര്‍ണ്ണാടകസംഗീതത്തിണ്റ്റെ ആത്മാവു തൊട്ടറിഞ്ഞ സംഗീതജ്ഞരുമാണ്‌ ആദ്യകാല തമിഴ്‌ ഗീതങ്ങളുടെ സ്രഷ്ടാക്കള്‍. നായകനടന്‍മാരുടെ അതിശക്തമായ സമ്മര്‍ദ്ദതന്ത്രങ്ങളെ അതിജീവിച്ചു കൊണ്ടായിരുന്നു അന്നത്തെ മിക്ക തമിഴ്‌ ഗാനങ്ങളും പുറത്തിറങ്ങിയിരുത്‌. റ്റി.എം. സൌന്ദര്‍രാജന്‍, പി.സുശീല എന്നിവര്‍ തങ്ങളുടെ സ്വരം തമിഴ്‌ സംസ്കാരത്തിണ്റ്റെ തന്നെ പ്രതീകമാക്കി മാറ്റിയ കാലം. മലയാളത്തെ അപേക്ഷിച്ച്‌ കൂടുതല്‍ വിപുലമായ വിപണിയായിരുന്നു തമിഴ്‌ ഗാനങ്ങളുടെ ചെലവേറിയ ഓര്‍ക്ക്സ്റ്റ്രയുടെ പിന്‍ബലം. ഹിന്ദി കഴിഞ്ഞാല്‍ ഓര്‍ക്കെസ്റ്റ്ര ഇത്ര വിപുലമായി അറേഞ്ജ്‌ ചെയ്യുന്ന മറ്റൊരു സംഗീതശാഖ ഇല്ല തന്നെ.

മേല്‍പ്പറഞ്ഞ ശൈലികള്‍ ആവര്‍ത്തനവിരസമായി അനുഭവപ്പെടാന്‍ തുടങ്ങുന്ന കാലത്താണ്‌ മാറ്റത്തിണ്റ്റെ ശംഖൊലിയുമായി ഇളയരാജ രംഗപ്രവേശം ചെയ്തത്‌. തമിഴ്‌ സിനിമാസംഗീതത്തെ കര്‍ണ്ണാടകസംഗീതത്തിണ്റ്റെ ശക്തമായ സ്വാധീനത്തില്‍ നിന്നും മോചിപ്പിക്കുകയും ഈണങ്ങളെ ലളിതമാക്കി നാടോടി ശീലുകളും ഗ്രാമീണസംഗീതസങ്കല്‍പ്പങ്ങളും അവയില്‍ സിവേശിപ്പിക്കുകയും ചെയ്തു കൊണ്ട്‌ തികച്ചും നൂതനമായൊരു ഗാനസരണി വെട്ടിത്തളിക്കുകയായിരുന്നു 'അന്നക്കിളി' യിലെ ഗാനങ്ങള്‍. സംഗീതത്തിണ്റ്റെ അപചയം എന്ന്‌ കടുത്ത സംഗീതയാഥാസ്തിഥികര്‍ വിധിയെഴുതിയ ഈ പുതിയ പാതയിലൂടെയായിരുന്നു പിന്നീട്‌ തമിഴ്‌ സിനിമാസംഗീതത്തിണ്റ്റെ പ്രയാണം. മുഖ്യമായും ഇളയരാജ തയൊയിരുന്നു അതിനു ചുക്കാന്‍ പിടിച്ചിരുതും. ഗ്രാമീണഗാനങ്ങളില്‍ നിന്ന്‌ പാശ്ചാത്യ ക്ളാസ്സിക്കല്‍-ഡിസ്കോ സംഗീതത്തിലേക്കുമൊക്കെ തമിഴ്‌ സംഗീതത്തിണ്റ്റെ തനിമ നിലനിര്‍ത്തിക്കൊണ്ട്‌ ഇളയരാജയ്ക്ക്‌ സഞ്ചരിക്കാനായി. തമിഴ്‌ സംഗീതത്തെ ഇലക്ട്രോണിക്‌ യുഗത്തിലേക്ക്‌ കൈ പിടിച്ചുയര്‍ത്തിയതും ഇളയരാജയുടെ ഈണങ്ങള്‍ തന്നെ (പുന്നകൈ മന്നന്‍, വിക്രം).

ഈയൊരു പശ്ചാത്തലത്തിലാണ്‌ അതിശയിപ്പിക്കുന്ന ശബ്ദപ്രപഞ്ചവുമായി എ.ആര്‍.റഹ്മാന്‍ തമിഴ്‌ സിനിമാസംഗീതത്തിലേക്ക്‌ രംഗപ്രവേശം ചെയ്യുന്നത്‌. 'റോജ' യിലൂടെയും 'തിരുടാ തിരുടാ' യിലൂടെയും റഹ്മാന്‍ ഉയര്‍ത്തിയ നൂതനമായ ശബ്ദസങ്കല്‍പ്പങ്ങള്‍ക്ക്‌ സംഗീതപരമായൊരു മറുപടി നല്‍കാന്‍ ഇളയരാജയ്ക്ക്‌ കഴിയാതെ വന്നപ്പോള്‍ തമിഴ്‌ സംഗീതം വീണ്ടും വിഭിന്നമായൊരു പാതയിലേക്കു നീങ്ങുകയായിരുന്നു.

ഇത്രയും പ്രൌഢഗാംഭീര്യമാര്‍ന്ന പാരമ്പര്യമുള്ള ഈ സംഗീതശാഖ ഇന്നെത്തി നില്‍ക്കുന്നത്‌ എവിടെയാണ്‌? വൈകാരികമായി ആസ്വാദകനോട്‌ ഒന്നും സംവദിക്കുവാനില്ലാത്ത നിരര്‍ത്ഥകമായ സ്വരസംയോജനം മാത്രമാണ്‌ ഇന്ന്‌ വിപണിയിലിറങ്ങു മിക്ക തമിഴ്‌ ഗാനങ്ങളും. നൂതനമായ നായകസങ്കല്‍പ്പങ്ങള്‍ക്ക്‌ സംഗീതപരമായൊരു ഭാഷ്യം ചമയ്ക്കുക എന്നതു മാത്രമാണ്‌ ഇപ്പോഴത്തെ തമിഴ്‌ ഗാനങ്ങള്‍ ലക്ഷ്യമാക്കുന്നത്‌. 2008 ഇണ്റ്റെ ആദ്യപകുതി പിന്നിടുമ്പോള്‍ ഓര്‍ത്തു വയ്ക്കാവുന്ന ഒരു ഗാനം പോലും തമിഴില്‍ ഇറങ്ങിയിട്ടില്ല എന്നത്‌ ഈ ദയനീയാവസ്ഥയ്ക്ക്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌.

തമിഴ്‌ സിനിമാസംഗീതം വഴിവിട്ട്‌ സഞ്ചരിക്കാന്‍ തുടങ്ങുത്‌ തൊണ്ണൂറുകളുടെ ആദ്യപകുതിയോടെയാണ്‌. പുതിയൊരു പാത വെട്ടിത്തുറന്ന റഹ്മാണ്റ്റെ നല്ല ഈണങ്ങളുടെ എണ്ണം കുറയുകയും അദ്ദേഹം ആവിഷ്കരിച്ച ചില നല്ലതല്ലാത്ത പ്രവണതകള്‍ അതേ പടി മറ്റുള്ളവര്‍ അനുകരിക്കുകയും ചെയ്തതോടെയാണ്‌ നിലവാരത്തില്‍ തമിഴ്‌ ഗാനങ്ങള്‍ പിറകോട്ടു പോയത്‌. ചെയ്യുന്ന ചിത്രങ്ങളുടെ എണ്ണത്തില്‍ ഇളയരാജയ്ക്ക്‌ പകരമാകാന്‍ റഹ്മാനു കഴിയാതെ വന്നപ്പോള്‍ ദേവ, വിദ്യാസാഗര്‍, ശിര്‍പ്പി എന്നിങ്ങനെ അനവധി സംഗീതസംവിധായകര്‍ രംഗപ്രവേശം ചെയ്യുകയുണ്ടായി. ഇവര്‍ ചെയ്ത കുറേ നല്ല ഗാനങ്ങളാണ്‌ തൊണ്ണൂറുകളില്‍ തമിഴ്‌ സംഗീതത്തെ ഏറെക്കുറെ പിടിച്ചു നിര്‍ത്തിയതും.

എന്നാല്‍ തൊണ്ണൂറുകളുടെ അന്ത്യത്തോടെ പുതിയ സിനിമകള്‍ ഉയര്‍ത്തി വിട്ട ഡബ്ബാംകൂത്ത്‌ സംസ്കാരം ഗാനങ്ങളിലും പ്രതിഫലിക്കാന്‍ തുടങ്ങി. താളവാദ്യങ്ങളുടെ അച്ചടക്കമില്ലാത്ത സംയോജനവും നിരര്‍ഥകവും ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ കുത്തി നിറച്ചതും ആഭാസകരവുമായ വരികളും ഉച്ചാരണശുദ്ധി ലവലേശമില്ലാത്ത ആലാപനവും ഒക്കെ ചേര്‍ന്ന്‌ ഒരു തെരുവു പേക്കൂത്തിണ്റ്റെ നിലവാരത്തിലേക്കാണ്‌ ഇത്തെ തമിഴ്‌ ഗാനങ്ങള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്‌. ഭാവനയുടെ ഉറവ വറ്റി വരണ്ട ഗാനസ്രഷ്ടാക്കള്‍ക്ക്‌ മൌലികമായ ഒരു ഗാനം സൃഷ്ടിക്കുന്നതിലും താല്‍പര്യം പഴയ ഗാനങ്ങള്‍ എടുത്ത്‌ റീ-മിക്സ്‌ ചെയ്യാനാണ്‌ (പഴയ ഗാനങ്ങളോട്‌ കാണിക്കുന്ന നീതി കേടാണോ? അതെ എന്നു വേണം പറയാന്‍)

ഈ പ്രവണത പഴയ ഗാനങ്ങളിലും പ്രകടമായിരുന്നില്ലേ എന്ന ചോദ്യത്തിന്‌ ഉണ്ട്‌ എന്നു തന്നെയൊണുത്തരം. ഇളയരാജയുടെ തന്നെ എത്രയോ ഗാനങ്ങള്‍ അവയുടെ നൃത്തസ്വഭാവം കൊണ്ട്‌ ജനപ്രീതി നേടുകയുണ്ടായിട്ടുണ്ട്‌. എന്നാല്‍ താളാധിഷ്ഠിതമായ ഗാനങ്ങള്‍ ചെയ്തപ്പോഴും അവയില്‍ മെലഡിയും പാശ്ചാത്യ ക്ളാസിക്കല്‍ അംശങ്ങളും ഒക്കെ നില നിര്‍ത്താന്‍ രാജ ഏറെ ശ്രദ്ധിച്ചിരുന്നു. ഈ ക്രിയേറ്റിവിറ്റിയുടെ ഏറ്റവും നല്ല ഉദാഹരാണങ്ങളാണ്‌ 'വാന്‍മേഘം', 'നേത്ത്‌ ഒരുത്തര', 'നല്ലിരവ്‌ മെല്ല മെല്ല' തുടങ്ങിയ ഗാനങ്ങള്‍.പാശ്ചാത്യ ക്ളാസ്സിക്കല്‍ സംഗീതത്തിലെ ഹാര്‍മണിയും കൌണ്ടര്‍പോയിണ്റ്റുമൊക്കെ യോജ്യമായ അളവില്‍ താളവാദ്യഘടനയില്‍ സന്നിവേശിപ്പിക്കുകയും ഓരോ ഉപകരണങ്ങളുടേയും ശബ്ദനിലവാരം സന്തുലിതമായ അനുപാതത്തില്‍ നിലനിര്‍ത്തുകയും അതു വഴി ഗാനത്തിണ്റ്റെ മൊത്തത്തിലുള്ള ഘടന ഉടവു തട്ടാതെ സൂക്ഷിക്കുകയും ചെയ്യുതില്‍ രാജ അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. അതു കൊണ്ടു തന്നെ ഒരു 'ബഹളം' എന്ന പ്രതീതി ഇത്തരം ഗാനങ്ങളില്‍ അനുഭവപ്പെടാറില്ല തന്നെ. ഇന്നത്തെ ഗാനങ്ങളില്‍ മഷിയിട്ടു നോക്കിയാല്‍ കാണാത്തതും മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ തന്നെ.

നിലവാരത്തകര്‍ച്ചയ്ക്ക്‌ വേറെയുമുണ്ട്‌ കാരണങ്ങള്‍. വയലിന്‍, സെല്ലോ, ബേസ്‌ ഗിറ്റാര്‍, സാക്സ്‌, ഡ്രംസ്‌ തുടങ്ങിയ ഉപകരണങ്ങള്‍ ഗാനങ്ങളില്‍ നിന്ന്‌ അപ്രത്യക്ഷമാകുകയും അവയുടെ സ്ഥാനത്ത്‌ സിന്തസൈസറുകള്‍ അവതരിക്കുകയും ചെയ്തപ്പോള്‍ നഷ്ടപ്പെട്ടത്‌ ഗാനങ്ങളുടെ ആത്മാവു തന്നെയായിരുന്നു. മാനുഷികമായ ഇടപെടല്‍ കുറയുന്തോറും ഗാനങ്ങളില്‍ യാന്ത്രികതയുടെ അംശം വര്‍ദ്ധിച്ചു. ഒറ്റ ടേക്കിലല്ലാത്ത മുറിഞ്ഞു മുറിഞ്ഞുള്ള ആലാപനം ഗാനത്തിണ്റ്റെ മൊത്തം ഭാവാത്മകതയാണ്‌ ചോര്‍ത്തിക്കളയുത്‌. ഇതിലുപരിയാണ്‌ വികലമായ തമിഴ്‌ ഉച്ചാരണം സൃഷ്ടിക്കുന്ന അഭംഗിയും. ചുരുക്കിപ്പറഞ്ഞാല്‍ ആലേഖന നിലവാരമൊഴിച്ചാല്‍ തമിഴ്‌ സംഗീതത്തില്‍ മൌലികതയും നിലവാരവുമെല്ലാം കുത്തനെ താഴോട്ടു തന്നെ.

എം.എസ്‌.വിശ്വനാഥന്‍, കെ.വി.മഹാദേവന്‍ എന്നീ കുലപതികളില്‍ നിന്ന്‌ ഇളയരാജയിലെത്തിയപ്പോഴും കര്‍ണ്ണാടകസംഗീതത്തിലെ രാഗഭാവങ്ങള്‍ വിരളമായെങ്കിലും ഈണങ്ങളില്‍ പ്രതിഫലിക്കാറുണ്ടായിരുന്നു. രാജയുടെ അനിഷേധ്യമായ ആധിപത്യമുണ്ടായിരു എണ്‍പതുകളിലാണ്‌ ആസ്വാദകമനസ്സുകളിലേക്ക്‌ എം.എസ്‌.വിയുടെ സിന്ധുഭൈരവി രാഗാധിഷ്ഠിതമായ 'ഉനക്കെന്ന മേലെ നിണ്റ്റ്രായ്‌' എന്ന ഗാനം പെയ്തിറങ്ങിയത്‌. ഓര്‍ക്കെസ്റ്റ്രയെ സിംഫണിയുടെ നിലവാരത്തിലേക്ക്‌ എടുത്തുയര്‍ത്തിയ 'ദളപതി' യിലാണ്‌ കല്യാണിയും ഹംസാനന്ദിയുമൊക്കെ വയലിനുകളുടെ അകമ്പടിയോടെ പുനരവതരിച്ചത്‌. അവയെ അപേക്ഷിച്ചു നോക്കുമ്പോള്‍ ന്നൈത്തെ ഗാനങ്ങള്‍ കര്‍ണ്ണാടകസംഗീതത്തില്‍ നിന്നും തിരികെ വരാനാകത്ത വിധം ബഹുദൂരം അകന്നു കഴിഞ്ഞിരിക്കുന്നു.

പഴയ തലമുറയില്‍പ്പെട്ട ശങ്കര്‍-ഗണേഷ്‌, മരഗതമണി, ആദിത്യന്‍ എന്നിവരൊന്നും ഇന്ന്‌ സജീവമായി രംഗത്തില്ല. ദേവ, വിദ്യാസാഗര്‍, ഇളയരാജ, റഹ്മാന്‍ എന്നിവര്‍ക്കൊന്നും പഴയ നിലവാരത്തിലേക്കൊട്ടുയരാനും സാധിക്കുന്നില്ല. 'പിതാമഹന്‍' ഉ ശേഷം സ്മരണീയമായൊരൊറ്റ ഗാനം പോലും ചെയ്യാന്‍ ഇളയരാജയ്ക്കു കഴിഞ്ഞിട്ടില്ല. 'ദില്‍', 'വില്ലന്‍' തുടങ്ങിയവയ്ക്കു ശേഷം വിദ്യാസാഗറിണ്റ്റെ സ്ഥിതിയും ഏതാണ്ടിതു പോലെത്തന്നെ. 'ശിവാജി' റഹ്മാനൊട്ടു രക്ഷയായതുമില്ല. ചിത്രങ്ങളുടെ എണ്ണത്തില്‍ മുന്നിട്ടു നില്‍ക്കു യുവന്‍ ശങ്കര്‍ രാജയ്ക്കാകട്ടെ സ്വന്തം പിതാവിണ്റ്റെ പ്രശസ്തി മാത്രമാണ്‌ ബലമായിട്ടുള്ളത്‌. പ്രതീക്ഷയോടെ ഉറ്റു നോക്കാവുന്ന് ഒരൊറ്റ സംഗീത സംവിധായകന്‍ പോലും തമിഴില്‍ ഇന്നില്ല. ഒരു കാലത്ത്‌ ആസ്വാദകരെ പുളകം കൊള്ളിച്ചിരുന്ന എസ്‌.പി.ബാലസുബ്രമണ്യം, എസ്‌.ജാനകി, യേശുദാസ്‌ എന്നിവര്‍ തമിഴ്‌ സിനിമാസംഗീതത്തില്‍ നിന്നും ഏതാണ്ട്‌ പൂര്‍ണ്ണമായും വിട്ടു നില്‍ക്കുകയാണ്‌.

ആവര്‍ത്തനവിരസമെങ്കിലും അല്‍പമെങ്കിലും ശ്രവണസുഖങ്ങളായ ഗാനങ്ങള്‍ ചെയ്യുന്നത്‌ ഹാരിസ്‌ ജയരാജ്‌ മാത്രമാണ്‌. ഒരേ നോട്ടുകളും ഈണങ്ങളും തല തിരിച്ചിടുകയാണെങ്കിലും 'മിന്നലേ', 'ഗജിനി', 'വേട്ടയാട്‌ വിളയാട്‌' എന്നിവ ഹൃദ്യമാക്കാന്‍ ഹാരിസ്‌ ജയരാജിനു കഴിഞ്ഞിട്ടുണ്ട്‌. 'അമര്‍ക്കളം', 'ഓേട്ടോഗ്രാഫ്‌' എന്നീ ചിത്രങ്ങളിലൂടെ ഭരദ്വാജും കഴിവു തെളിയിച്ചിട്ടുണ്ട്‌. എന്നാല്‍ ഇവയെല്ലാം വളരെ ചുരുക്കം മാത്രം.

ദിശ നഷ്ടപ്പെട്ട്‌ നട്ടം തിരിഞ്ഞു നില്‍ക്കുകയാണ്‌ തമിഴ്‌ സിനിമാ സംഗീതം. പ്രതീക്ഷയ്ക്കു വക നല്‍കുന്ന ഒന്നും വിദൂരതയില്‍പ്പോലും കാണുവാനില്ല. പഴയ ഗാനങ്ങള്‍ വീണ്ടും വീണ്ടും കേട്ട്‌ നമുക്കാസ്വദിക്കാം. പുതിയ ഗീതങ്ങളുടെ പുതിയ വ്യാകരണങ്ങള്‍ പുതിയ പുസ്തകത്താളുകളില്‍ എഴുതിച്ചേര്‍ക്കാം.

ഇടയ്ക്കിടെ തമിഴ്‌ ഗാനങ്ങളുടെ ചുവടു പിടിക്കുന്ന ഒരു രീതി മലയാള സംഗീതത്തില്‍ കാണാറുണ്ട്‌. ഒരു 'ഓ പോട്‌' സംസ്കാരം മലയാളത്തിലേക്കും എന്നെങ്കിലും കടന്നു വരുമോ? കാത്തിരുന്നു കാണുക തന്നെ.

-നിഖില്‍ വേണുഗോപാല്‍
06-06-2008

6 Comments:

Blogger അയല്‍ക്കാരന്‍ said...

ഇത് തമിഴിന്റ്റെ മാത്രം അവസ്ഥയല്ല. മലയാള ചലച്ചിത്ര ഗാനശാഖി അവസാനശ്വാസമെടുക്കുന്ന കാലമല്ലേ ഇത്. ഹിന്ദിയിലും വളരെക്കുറച്ച് നല്ല പാട്ടുകള്‍ മാത്രം പുതുതായി പുറത്തുവരുന്നു.

മൌലികമായ കഴിവുള്ള പലരും റഹ്മാന്‍ സ്ര്ഷ്ടിച്ച യാന്ത്രികതെയെ പിന്തുടര്‍ന്നു എന്നതാവണം തമിഴിന് പറ്റിയത്

Friday, June 20, 2008 6:49:00 AM  
Blogger Unknown said...

ഈട് വയ്ക്കാന്‍ ഇല്ലാത്ത ഒരു നല്ല പോസ്റ്റ്. താങ്കളുടെ സിനിമാ സംഗീതത്തോടുള്ള സമീപനം മനോഹരം... അത് എഴുതി ഫലിപ്പിച്ചത് അതിമനോഹരം...

2008 പകുതി ആയിട്ടും ഒരു നല്ല ഗാനം പോലും വന്നില്ല എന്നു പറഞ്ഞതും, യുവന്‍ ശങ്കര്‍ രാജായ്ക്ക് ഇളയരാജയുടെ പ്രശസ്തിയുടെ ബലമേ ഉള്ളൂ എന്ന് പറഞ്ഞതിനോടും മാത്രം ഞാന്‍ അല്പം വിയോജിക്കുന്നു.

ഈ വര്‍ഷം വന്ന- തമിഴ് എം എ എന്ന പടത്തില്‍ ഉള്ള ഗാനങ്ങള്‍ വളരെ നല്ലതാണ്. പറവയേ എങ്ക് ഇരുക്കിറായ്... എന്ന ഗാനം ഉദാഹരണം. ഇപ്പോഴത്തെ ഏറ്റവും വലിയ ഒരു പ്രശ്നം എന്ന് പറയുന്നത്, മിക്കപ്പോഴും നല്ല പാട്ടുകളൊക്കെ ഏതെങ്കിലും പൊട്ട പടത്തിലായിരിക്കും. പടം പൊട്ടുന്നതിനൊപ്പം നല്ല പാട്ടുകള്‍ അറിയപ്പെടാതെ പോകും. കൂടുതല്‍ ഉദാഹരണങ്ങള്‍ തരാന്‍ എനിക്കു കഴിയും.(തോഴാ എന്ന ചിത്രത്തിലെ അടിയെ എന്‍ അന്നക്കിളി എന്ന പാട്ട്, നെഞ്ചത്തൈ കിള്ളാതെ എന്ന പടത്തിലെ കാതലേ നീ എന്ന പാട്ട്... ഇങ്ങനെ നീളുന്നു ആ പട്ടിക)

പിന്നെ, ഇന്നത്തെ അവസ്ഥയില്‍ ഇത്തിരി ഭേദപ്പെട്ട ഒരു സംഗീത സംവിധായകന്‍ യുവന്‍ തന്നെയാണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.

തമിഴ് സിനിമാ സംഗീതത്തിന്റെ നിലവാരത്തകര്‍ച്ചയില്‍ ഒരു വലിയ പങ്ക് വഹിച്ച ആളാണ് തേനിസൈ തെന്രല്‍ ‘ദേവ’! അദ്ദേഹത്തിന്റെ മുഖവരി എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും അബ്ബ, ബാക്ക് സ്റ്റ്രീറ്റ് ബോയ്സ് എന്നിവയുടെ ട്രാക്കും തമിഴ് വരികളുമാണ് (അന്‍പേ അന്‍പേ.. എന്ന പാട്ട് ഗെറ്റ് ഡൌണ്‍ എന്ന പാട്ടിന്റെ അതേ ട്രാക്ക് ആണ്. മച്ചാന്‍ ഒന്നും ചെയ്തിട്ടില്ല! ഇതു തന്നെ ഇദ്ദേഹത്തിന്റെ മകന്‍ ശ്രീകാന്ത് ദേവായും ചെയ്യുന്നു!)

ഇത്രയും പറയാന്‍ ഒരു അവസരം തന്നതിനു നന്ദി!!

Friday, June 20, 2008 8:31:00 AM  
Blogger പാമരന്‍ said...

നല്ല പോസ്റ്റ്‌..

Saturday, June 21, 2008 2:21:00 AM  
Blogger മൂര്‍ത്തി said...

ഒരു ‘ഓ’ പോടറേന്‍...:)

Saturday, June 21, 2008 11:07:00 AM  
Blogger Nikhil Venugopal said...

പൊന്നമ്പലം, കമണ്റ്റുകള്‍ക്ക്‌ നന്ദി... ചില കുറിപ്പുകള്‍..

1. യുവന്‍ ശങ്കര്‍ രാജ - മൌലികമായ ഈണങ്ങള്‍ എത്ര എന്ന് നിശ്ചയമില്ല. 'തീണ്ടി തീണ്ടി' (ചിത്രം: ബാല) അദ്ദേഹത്തിണ്റ്റെ ഒരു നല്ല ഗാനമാണെന്ന് അംഗീകരിച്ചു വരുമ്പോഴാണ്‌ അത്‌ ഇളയരാജയുടെ ഹിന്ദി ഗാനമായ 'റിം ജിം' (ചിത്രം: മഹാദേവ്‌) അടിച്ചു മാറ്റിയതാണെന്നറിഞ്ഞത്‌. 'നെഞ്ചോട്‌ കലന്തിട്‌' (ചിത്രം: കാതല്‍ കൊണ്ടേന്‍) ഒരു ഇംഗ്ളീഷ്‌ ഗാനത്തിണ്റ്റെ പകര്‍പ്പാണെന്നു പറയപ്പെടുന്നു. (ഇംഗ്ളീഷ്‌ ഗാനങ്ങള്‍ കേള്‍ക്കാത്തതു കൊണ്ട്‌ എത്ര കണ്ട്‌ ശരിയാണെന്നറിയില്ല). ഓര്‍ക്കത്തക്കതായി ഒരൊറ്റ ഗാനം മാത്രമേ എണ്റ്റെ ഓര്‍മ്മയില്‍ വരുന്നുള്ളൂ - 'മുന്‍പനിയാ മുതല്‍മഴയാ' (ചിത്രം: നന്ദ). തമിഴ്‌ എം.എ കേട്ടു. ഒരു ശരാശരി നിലവാരം എന്നതില്‍ക്കവിഞ്ഞ്‌ ഒന്നും 'പറവൈ' എന്ന ഗാനത്തില്‍ ഉള്ളതായ്‌ തോന്നിയില്ല. ഇളയരാജയുടെ ശബ്ദം ഗാനത്തെ അസഹനീയമായ നിലകളിലേക്ക്‌ താഴ്ത്തുന്നു.

ശ്രദ്ധ ആകര്‍ഷിക്കുവാന്‍ മാത്രം എന്തെങ്കിലും യുവന്‍ ശങ്കര്‍ രാജ ചെയ്തതായി തോന്നുന്നില്ല. പ്രത്യേകിച്ച്‌ ഹിറ്റ്‌ ചിത്രങ്ങള്‍ ഒട്ടേറെ ഇദ്ദേഹത്തിണ്റ്റെ ക്രെഡിറ്റില്‍ ഉള്ളതിനാല്‍ (7ജി റെയിന്‍ബോ കോളനി, പുതുപ്പേട്ട, വേല്‍ എന്നിങ്ങനെ നിരവധി)

2. ദേവ - ഈ വ്യക്തി വളരെയധികം തെറ്റിദ്ധരിക്കപ്പെടുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്ത ഒരു സംഗീതസംവിധായകനാണ്‌. 'മണ്ണുക്കുള്‍ വൈരം', 'വേദം പുതിത്‌' എന്നീ ചിത്രങ്ങള്‍ ചെയ്തത്‌ ദേവ ആണെന്ന തെറ്റിദ്ധാരണയില്‍ അവ തുടങ്ങുന്നു(അവ ചെയ്തത്‌ ദേവേന്ദ്രന്‍ ആണ്‌).

ദേവയുടെ ആദ്യ ചിത്രം 'മനസ്സുക്കേത്ത മഹരാജ' (1989). 'മുഖം ഒരു നില' എന്നൊരു ശരാശരി ഗാനം ഈ ചിത്രത്തിലുണ്ടായിരുന്നു. ദേവയെ ശ്രദ്ധേയനാക്കിയത്‌ 'വൈകാശി പൊറന്താച്ച്‌' (1990) എന്ന് ചിത്രമാണ്‌. അക്കാലത്ത്‌ ഇദ്ദേഹം ചെയ്ത മിക്ക ഗാനങ്ങളും നല്ല നിലവാരം പുലര്‍ത്തിയിരുന്നു. വസന്തകാലപറവൈ, കിഴക്കു കരൈ, ഗംഗൈക്കരൈ പാട്ട്‌, ദേവ, കാതല്‍ കോട്ടൈ, പാഞ്ചാലം കുറിശ്ശി എന്നിങ്ങനെ ഒട്ടേറെ. എന്നാല്‍ അതോടൊപ്പം തന്നെ അനുകരണങ്ങളും ഒരു പാടുണ്ടായി. ഇളയരാജയ്ക്കും റഹ്മാനും മദ്ധ്യേ പെട്ടു പോയ ഇദ്ദേഹം പിന്നീട്‌ സ്വന്തമായ ഒരു ശൈലി ആവിഷ്കരിക്കാനാകാതെ കഷ്ടപ്പെട്ടു. 'ഗാനാ പാട്ടുകള്‍' അദ്ദേഹത്തെ നശിപ്പിച്ചു എന്നു വേണം പറയാന്‍.. എന്നാല്‍ അദ്ദേഹം ചെയ്ത ആദ്യകാല ഗാനങ്ങള്‍ തീര്‍ച്ചയായും നിലവാരം പുലര്‍ത്തിയിരുന്നു.

പറഞ്ഞു വന്നത്‌ അപചയത്തിണ്റ്റെ കാരണം ദേവയില്‍ മാത്രം ആരോപിച്ചാല്‍ അത്‌ യുക്തിക്കു നിരക്കുമോ എന്നു സംശയമാണ്‌. അങ്ങിനെ ആണെങ്കില്‍ വിദ്യാസാഗറും റഹ്മാനും ഇളയരാജയുമൊക്കെ ഈ അപചയത്തിന്‌ ഒരു പോലെ ഉത്തരവാദികളാണ്‌. എന്നാല്‍ ശ്രീകാന്ത്‌ ദേവയെക്കുറിച്ച്‌ പറഞ്ഞതിനോട്‌ പൂറ്‍ണ്ണമായും യോജിക്കുന്നു.

Monday, June 23, 2008 12:22:00 PM  
Blogger Meenakshi said...

ലേഃഖനത്തില്‍ പറഞ്ഞ ചിലകാര്യങ്ങളോട്‌ വിയോജിപ്പുണ്ട്‌. തമിഴില്‍ അടുത്തിടെ യിറങ്ങിയ ഗാനങ്ങളെ പറ്റി പരാമര്‍ശിച്ചപ്പോള്‍ വെയില്‍ എന്ന ചിത്രത്തിലെ "ഉരുഗിതേ " എന്ന് തുടങ്ങുന്ന ഗാനത്തെയും അത്‌ സംവിധാനം ചെയ്ത ജി.വി. പ്രകാശ്കുമാര്‍ എന്ന യുവ സംഗീതസംവിധായകനെയും ലേഃഖകന്‍ മറന്നു. ഏറ്റവും അടുത്തായി പുറത്തിറങ്ങിയ സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലെ "കണ്‍കള്‍ ഇരണ്ടാല്‍" എന്ന ഒറ്റഗാനം തന്നെ 2008 ലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി കാണാന്‍ കഴിയും. ഹാരിസ്‌ ജയരാജിനെ പോലെ തന്നെ റഹ്മാനും നല്ല നല്ല ഗാനങ്ങള്‍ , മിനിമം ഒരു വളരെ നല്ല മെലഡിയെങ്കിലും നല്‍കുന്നുണ്ടല്ലോ . "സില്‍ എണ്റ്റ്രു കാതല്‍" എന്ന ചിത്രത്തിലെ "മുന്‍പേ വാ എന്‍ അന്‍പേ വാ" എന്ന ഗാനം റഹ്മാന്‍ ചെയ്ത നല്ല വര്‍ക്കുകളിലൊന്നല്ലേ!

Sunday, September 21, 2008 10:29:00 PM  

Post a Comment

Subscribe to Post Comments [Atom]

<< Home