ഇളയരാജയും പശ്ചാത്തല സംഗീതവും
ഇന്ത്യന്‍ സിനിമാചരിത്രത്തില്‍, സംഗീതത്തിനുള്ള സ്ഥാനം ചെറുതല്ല. 'സിനിമാഗാനങ്ങള്‍' എന്ന സങ്കല്പം പിറവിയെടുക്കുതിനു വളരെ മുന്‍പു തന്നെ , പശ്ചാത്തല സംഗീതത്തിന്റെ സ്വാധീനമില്ലാത്ത ചിത്രങ്ങള്‍ നന്നേ വിരളമായിരുന്നു. നാടകസ്വാധീനത്തില്‍ നിന്നും പിറവി കൊണ്ടതായിരിക്കാം ഈ ആശ്രയത്വമെങ്കിലും, ഇന്ന് കഥയേക്കാളുപരി, കഥാപാത്രങ്ങളേക്കാളുപരി ഒരു ചിത്രത്തിന്റെ വിജയസ്വഭാവം നിര്‍ണ്ണയിക്കുന്നതില്‍ സംഗീതത്തിനുള്ള കഴിവ് അപാരമാണ്. സിനിമകള്‍, ബ്ളാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടം പിന്നിട്ടതോടെ സിനിമകളില്‍ ഗാനങ്ങള്‍ ഒഴിച്ചു കൂടാനാകാത്ത ഒരു ഘടകമായ് മാറി. ഗാനങ്ങളുടെ പൊതുവെയുള്ള രൂപവും ഗുണവുമെല്ലാം ഏറെ മാറിയിട്ടുണ്ടെങ്കിലും ആ മേധാവിത്വം ഇന്നും തുടര്‍ന്നു പോരുന്നു.
ഗാനസൃഷ്ടിയിലും ചിത്രീകരണത്തിലും അനന്തമായ സാധ്യതകള്‍ കണ്ടെത്തിയ സംവിധായകരും സംഗീതജ്ഞരും, പശ്ചാത്തലസംഗീതത്തെ അല്പം അലംഭാവത്തോടെയാണ് സമീപിച്ചിരുന്നത്. ഗാനങ്ങളുടെയത്രയ്ക്ക്, വിപുലമായ ഭാവനാവിലാസം സാധ്യമാകുന്ന ഓന്നായ് പശ്ചാത്തല സംഗീതത്തെ അവര്‍ കണ്ടിരുന്നില്ല. അതിനു കാരണം മറ്റൊന്നുമായിരുന്നില്ല - ഒട്ടു മിക്ക ചിത്രങ്ങളിലും പൊതുവേ സമാനസ്വഭാവമുള്ള രംഗങ്ങളായിരിക്കും കടന്നു വരിക. ഈ രംഗങ്ങളിലത്രയും പുതുമ ചോര്‍ന്നു പോകാതെയും, 'ടൈപ്പ്' ആകാതെയും, പ്രേക്ഷകനെ വിരസനാക്കാതെയും പ്രസ്തുത രംഗങ്ങള്‍ക്ക് ജീവന് പകരുന്ന സംഗീതം സൃഷ്ടിക്കുക എത് തികച്ചും ശ്രമകരമായ ഒരു കാര്യമാണ്.
പശ്ചാത്തലസംഗീതരംഗത്ത് ആദ്യം ഓര്‍ക്കേണ്ട നാമം സലില്‍ ചൌധരിയുടേതാണ്. 'മധുമതി', 'ആനന്ദ്' തുടങ്ങിയ ഹിന്ദി ചിത്രങ്ങളുടെ ഉദ്വേഗജനകമായ രംഗങ്ങളില്‍ സലില്‍ദായുടെ സംഗീതം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.
സലില്‍ദാ നിര്‍ത്തിയിടത്തു നിന്ന് ഇളയരാജ തുടങ്ങുകയായിരുന്നു. അതു വരെ തുടര്‍ന്നു പോന്നിരുന്ന ശൈലികളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു അനുഭവമായ് മാറുകയായിരുന്നു ഇളയരാജ പശ്ചാത്തലസംഗീതം നല്കിയ ചിത്രങ്ങള്‍. ഒരു സംവിധായകന്റെ മനസ്സ് കൃത്യമായ് വായിച്ചെടുക്കുതില്‍ ഇളയരാജയോളം കഴിവുള്ള സംഗീതസംവിധായകര്‍ ഇല്ലെന്നു തന്നെ പറയാം. ഇളയരാജയുടെ സംഗീതത്തോടു ചേരുമ്പോള്‍ ഒരു സിനിമയുടെ പൊതു സ്വഭാവം തന്നെ മാറിപ്പോകുന്നതായ് പല സംവിധായകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ശരാശരി നിലവാരം മാത്രമുള്ള അനേകം ചിത്രങ്ങള്‍, അവയുടെ വിജയത്തിന്, ഇളയരാജയുടെ സംഗീതത്തോട് കടപ്പെട്ടിരിക്കുന്നു.
മഹേന്ദ്രന്റെ 'മുള്ളും മലരും'(1978) എ ചിത്രം പുറത്തിറങ്ങാനിരിക്കുന്ന സമയം. ചിത്രത്തിന്റെ 'ഡബിള്‍ പൊസിറ്റീവ്' (പശ്ചാത്തലസംഗീതമില്ലാതെയുള്ള പ്രിന്റ്) കണ്ട വിതരണക്കാരാരും തന്നെ ചിത്രം വിതരണത്തിനെടുക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഇളയരാജ റീ-റിക്കാര്‍ഡിംഗ് പൂര്‍ത്തിയാക്കിയതിനു ശേഷം ചിത്രം കണ്ടപ്പോള്‍, മുന്‍പ് ഒരു ഡോക്യുമെന്റ്രി എന്ന പേരില്‍ വിശേഷിപ്പിക്കപ്പെട്ട ആ ചിത്രം വിതരണത്തിനെടുക്കുവാന്‍ ഒരു മത്സരം തന്നെ നടന്നു എന്നത് പഴങ്കഥ..
മേല്പറഞ്ഞ കഥയില്‍ നിന്ന് ഒന്നു വ്യക്തമാണ് - രാജയുടെ സംഗീതം ഒരു പ്രേക്ഷകന്റെ മനസ്സില്‍ സൃഷ്ടിക്കു വികാരവിക്ഷോഭങ്ങള്‍, ചില സന്ദര്‍ഭങ്ങളില്‍ കഥാസന്ദര്‍ഭങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ്.. എന്നാല്‍ ചിത്രം കാണു ഒരു ശരാശരി പ്രേക്ഷകന് ആ സംഗീതശകലം മാത്രമായ് ആസ്വദിക്കുവാനോ അഭിനന്ദിക്കുവാനോ കഴിഞ്ഞെന്നു വരില്ല. അതു കൊണ്ടു തന്നെയൊകാം വൈവിധ്യമാര്‍ന്ന അനേകം പശ്ചാത്തല സംഗീതശകലങ്ങള്‍ സൃഷ്ടിച്ചിട്ടു പോലും അവയില്‍ അന്ദര്‍ലീനമായ സൃഷ്ടിവൈഭവവും, ദീര്ഘദൃഷ്ടിയും വേണ്ടത്ര അംഗീകരിക്കപ്പെടുകയോ ബഹുമാനിക്കപ്പെടുകയോ ചെയ്യാതെ പോയത്.
ഇന്ത്യന്‍ സിനിമകളില്‍ത്തന്നെ 'തീം മ്യൂസിക്' എന്ന സങ്കല്പം കൊണ്ടു വരുന്നത് ഇളയരാജയാണ്. ബാലു മഹേന്ദ്ര, മണിരത്നം, കെ.ബാലചന്ദര്‍ തുടങ്ങിയ പ്രഗത്ഭരുടെ ചിത്രങ്ങള്‍ക്ക് ഇളയരാജ നല്കിയ പശ്ചാത്തലസംഗീതശകലങ്ങള്‍ അവയിലെ ഗാനങ്ങളോളം തന്നീ ജനപ്രീതി നേടുകയുണ്ടായി. അവയില്‍ ഏറ്റവും പ്രശസ്തമായത് 'പുന്നകൈ മന്നന്' എന്ന ചിത്രത്തിലെ സംഗീതമാണ്. കമ്പ്യൂട്ടര്‍ സംഗീതത്തിന്റെ ആരംഭം എന്ന നിലയ്ക്കാണ് അതു പ്രശസ്തമായതെങ്കിലും, കമല്‍-രേവതി നൃത്ത-പ്രണയരംഗങ്ങള്‍ക്ക് ഇളയരാജയുടെ മനസ്സില്‍ നിന്നുതിര്‍ന്നു വീണ ആ സംഗീതസൃഷ്ടി വര്‍ഷങ്ങള്‍ക്കിപ്പുറം മൊബൈല്‍ ഫോണുകളുടെ റിംഗ് ടോണുകളായി മാറിയിട്ടുണ്ടെങ്കില്‍, കാലങ്ങള്‍ അതിജീവിക്കുന്ന അവയുടെ വശ്യതയാണ് വെളിപ്പെടുത്തുന്നത്. ഏകദേശം രണ്ടര മിനിറ്റോളം നീണ്ടു നില്ക്കുന്ന ഈ ശകലം, സിനിമയുടെ പശ്ചാത്തലമില്ലെങ്കില്‍ക്കൂടി, പരിപൂര്‍ണ്ണമായും ഒരു സംഗീതസൃഷ്ടി എന്ന നിലയില്‍ ആസ്വദിക്കാവുന്നതാണ്.
കഥാസന്ദര്‍ഭങ്ങളെ അണുവിട വിടാതെ പിന്തുടരുന്ന സുക്ഷ്മബുദ്ധി ഇളയരാജയുടെ പശ്ചാത്തലസംഗീതങ്ങളില്‍ ദര്‍ശിക്കാവുന്നതാണ്. ഒരു സംഗീതസൃഷ്ടി എന്നതില്‍ക്കവിഞ്ഞ്, അവയിലെ ഓരോ നോട്ടുകളുടെയും പിന്നില്‍ അതിഗഹനമായ നിരീക്ഷണബുദ്ധിയും സര്‍ഗ്ഗവൈഭവവും പതിഞ്ഞു കിടപ്പുണ്ട്. ഇത്രയും ഉയര്‍ന്ന നിലവാരമുള്ള സംഗീതം വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചിട്ടപ്പെടുത്തുക എന്നതാണ് ഇളയരാജയെ മറ്റു സംഗീതസംവിധായകരില്‍ നിന്നും ബഹുദൂരം മുന്നിലാക്കുന്നത്.
'മൌനരാഗം' എന്ന ചിത്രം സൂക്ഷ്മമായ് വിശകലനം ചെയ്താല്‍, പശ്ചാത്തലസംഗീതത്തിലെ ഏടുകളാണ് ആ ചിത്രത്തെ കൂട്ടിയിണക്കുന്നത് എന്നു വ്യക്തമായ് കാണുവാന്‍ സാധിക്കും. ചിത്രത്തിന്റെ ആരംഭം മുതല്‍ ഒരേ ഈണം തന്നെ കഥയിലെ വൈകാരികമുഹൂര്‍ത്തങ്ങളെ പ്രതിനിധാനം ചെയ്യുന്നു. സന്തോഷജനകമായ സന്ദര്‍ഭങ്ങളില്‍ ഗിറ്റാറിലോ സാക്സിലോ ആണ് ഈ ഈണം കടന്നു വരുതെങ്കില്‍, ദു:ഖ ജന്യമായ രംഗങ്ങളില്‍ വയലിനോ സിതാറോ ആയിരിക്കും ഈ ഈണം പുറപ്പെടുവിക്കുത്. എന്നാല്‍ പൊടുന്നനെ, ഏവരേയും അതിശയപ്പെടുത്തിക്കൊണ്ട് ഈ തീം മ്യൂസിക് അടിമുടി മാറുന്നു. കഥാവിവരണം വേദനാജനകമായ ഒരു ഫ്ളാഷ്ബാക് രംഗത്തേക്കു തിരിയുമ്പോള്‍, അതു വരെ ചിത്രത്തെ പിന്തുടര്‍ന്ന ഈണങ്ങളെ വിസ്മൃതിയിലേക്കു തള്ളി വിട്ടു കൊണ്ട് പിയാനോ നാദമുയരുന്നു. കഥ വീണ്ടും വര്‍ത്തമാനകാലത്തില്‍ തിരിച്ചെത്തുമ്പോള്‍, ആരംഭത്തില്‍ കേട്ട ഈണങ്ങള്‍ തിരികേ വരുന്നു.. ചിത്രത്തിലെ രണ്ടു പ്രധാന കഥാസരണികള്‍ക്ക് രണ്ടു വ്യത്യസ്ത സംഗീതശൈലി!!. ഹ്രസ്വമെങ്കിലും, മേല്‍പ്രസ്താവിച്ച ആ പിയാനോ നാദം ഇളയരാജയുടെ തീം മ്യൂസിക്കുകളില്‍ വളരെ പ്രശസ്തമായ ഓന്നാണ്. കാര്‍ത്തിക്-രേവതി ഫ്ളാഷ്ബാക്ക് രംഗങ്ങള്‍ തികച്ചും അപ്രതീക്ഷിതമായി കടന്നു വരുമ്പോള്‍, നേരിയ ഒരു നൊമ്പരമുണര്‍ത്തിക്കൊണ്ട് ഇളയരാജയുടെ സംഗീതം മെല്ലെ മെല്ലെ സിരകളില്‍ കത്തിക്കയറുന്നു..
ഇളയരാജയുടെ പശ്ചാത്തലസംഗീതം, തന്റെ സിനിമാജീവിതത്തിനു തന്നെ വഴിത്തിരിവായത് സംവിധായകന് വംശി നന്ദിയോടെ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ രണ്ടാമതു ചിത്രമായ 'സിതാര'(തെലുങ്ക്, 1984) ചിത്രീകരണം പൂര്‍ത്തിയായ് പ്രിവ്യൂ നടക്കു സമയം. സംവിധായകന് കെ.വിശ്വനാഥ്, നിര്‍മാതാവ് എഡിഡ നാഗേശ്വര്‍ റാവു തുടങ്ങിയവര്‍ ചിത്രം കണ്ടതിനു ശേഷം വംശിയെ നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. നിരാശനായ വംശി ഇളയരാജയെ സമീപിച്ചു. എന്നാല്‍ ചിത്രം കണ്ട് ഇളയരാജ വളരെ നല്ലൊരു ചിത്രമാണിതെന്നും, ഇത് ശ്രദ്ധിക്കപ്പെടുമെന്നും വംശിക്കുറപ്പു നല്കി. ഇളയരാജയുടെ സംഗീതവുമായ്ത്തിരിച്ചെത്തിയ ആ ചിത്രം ഒരു സൂപ്പര്‍ ഹിറ്റ് ആകുക മാത്രമല്ല, ദേശീയ പുരസ്കാരവും പിടിച്ചു പറ്റി.
ചില സന്ദര്‍ഭങ്ങളില്‍, ചിത്രത്തിന്റെ തീം മ്യൂസികിനായി അദ്ദേഹം തെരഞ്ഞെടുക്കുന്നത് ആ ചിത്രത്തിലെ ഏതെങ്കിലും ഗാനത്തിന്റെ ഈണം തന്നെയായിരിക്കും. ഇതേ ഈണം തന്നെ വിവിധ തരം ഉപകരണങ്ങളുപയോഗിച്ച് പ്രണയ-ശോക രംഗങ്ങളില്‍ അദ്ദേഹം പുന:സൃഷ്ടിക്കുന്നു. നായകന്, ഗീതാഞ്ജലി, ദളപതി തുടങ്ങി അനേകം ചിത്രങ്ങളില്‍ അദ്ദേഹം ഈ ശൈലി പിന്തുടര്ന്നിട്ടുണ്ട്. മണിരത്നത്തിന്റെ 'ഗീതാഞ്ജലി' എന്ന തെലുങ്കു ചിത്രം തെ ഉദാഹരണമായെടുക്കാം. പ്രസ്തുത ചിത്രത്തിലെ 'ഓ പ്രിയാ പ്രിയാ' എന്ന ശോകച്ഛായ കലര്‍ന്ന പ്രേമഗാനത്തിന്റെ പല്ലവിയാണ് ആ ചിത്രത്തിലുടനീളം പശ്ചാത്തലസംഗീതമായ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ആരംഭത്തിലെ 'ടൈറ്റില്‍ കാര്‍ഡ്' ഇല് ത്തെ ചിത്രയുടെ മനം മയക്കു ആലാപനത്തില്‍ കടന്നു വരുന്നു ഈ ഈണം. പിന്നീട്, കഥയിലെ നാടകീയമായ വഴിത്തിരിവുകള്‍ക്കിടയില്ലെല്ലാം, പല രൂപത്തിലും പല ഭാവത്തിലുമായ് ഈ ഈണം പ്രത്യക്ഷപ്പെടുന്നു. ചിത്രത്തിലെ വികാരഭരിതമായ ഒരു രംഗത്ത് ഒരു പുല്ലാങ്കുഴല്‍ നാദമായ് പുനര്‍ജ്ജിക്കുന്ന ഈ സംഗീതം, കഥയേയും കഥാപാത്രങ്ങളേയും മറി കടന്ന്, പ്രസ്തുത ചിത്രത്തെ ഏറെ ദൂരം മുന്നോട്ടു കൊണ്ടു പോകുന്നു. പിന്നീട്, ശുഭപര്യവസായിയായ കഥാന്ത്യത്തില്‍ പ്രേക്ഷകമനസ്സുകളെ ആഹ്ളാദഭരിതമാക്കിക്കൊണ്ട് ചിത്രയുടെ ആലാപനം വീണ്ടും പ്രത്യക്ഷപ്പെടുന്നു. 'ഗീതാഞ്ജലി' എന്ന ചിത്രത്തിന്റെ വിജയത്തിനു പിന്നില്‍ ഇളയരാജയുടെ സംഗീതസ്പര്‍ശം നല്കിയ തിളക്കം വിസ്മരിക്കപ്പെടാവുന്നതല്ല.
ശ്രവണമാത്രയില്‍ത്തന്നെ ഗ്രഹിച്ചെടുക്കാവുന്ന ഒരു സംഗീതശൈലിയാണെങ്കിലും, ഓരോ ചിത്രത്തിനും ഏതു തരം സംഗീതമാണ് ഇളയരാജ നല്‍കുക എന്ന് പ്രവചിക്കുക സാധ്യമല്ല. തികച്ചും അപ്രതീക്ഷിതമായ രംഗങ്ങളിലാകും സിതാര്‍, സാക്സ് തുടങ്ങിയ ഉപകരണങ്ങള്‍ അദ്ദേഹം കൊണ്ടു വരിക. അധികമാരും ശ്രദ്ധിക്കാനിടയില്ലാത്ത ചില പ്രത്യേകതകള്‍ കൂടെ ഇളയരാജയുടെ പശ്ചാത്തലസംഗീതത്തിനുണ്ട്. ഒരു ചിത്രം അവസാനിച്ച്, പ്രേക്ഷകര്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേല്‍ക്കുമ്പോഴാകും, ഇളയരാജയിലെ പ്രതിഭ സൃഷ്ടിച്ച ചില അപൂര്‍വ്വസുന്ദരമായ സംഗീതശകലങ്ങള്‍ പുറത്തു വരുന്നത്. അവസാനത്തെ ടൈറ്റില്‍ കാര്‍ഡ്സിനായിരിക്കും, മിക്കവാറും ഈ സംഗീതം അകമ്പടി സേവിക്കുന്നത്. ചിത്രത്തിന്റെ ക്ളൈമാക്സ് രംഗങ്ങളെ പിന്തുടര്ന്നു വരുന്ന ഈ സംഗീതം, അതിന്റെ തുടര്‍ച്ചയെന്ന വണ്ണം തികച്ചും അപ്രതീകഷിതമായ് ഒരു സിംഫണിയുടെ ശൈലിയിലുള്ള വയലിന്-പിയാനോ സംഗീതമായ് രൂപാന്തരം പ്രാപിക്കും. ചിത്രത്തിന്റെ ഏറ്റവും അവസാനം പ്രത്യക്ഷപ്പെടുന്ന ഈ സംഗീതം, സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സിലെ വികാരചലനങ്ങള്‍ ഒരല്പനേരം കൂടി പിടിച്ചു നിര്‍ത്തും. സിനിമയുടെ സ്വാധീനത്തില്‍ നിന്നും കുതറി മാറി യാഥാര്‍ത്യത്തിലേക്കു തിരിച്ചു വന്നു കൊണ്ടിരിക്കുന്ന ഒരു പ്രേക്ഷകനില്‍, ഹൃദയം ആര്‍ദ്രമാക്കുന്ന ഇളയരാജയുടെ സംഗീതമാണ് ഈ അസ്വസ്ഥതയ്ക്കു കാരണമെ തിരിച്ചറിവുണ്ടായില്ലെങ്കിലും, ചിത്രത്തെക്കുറിച്ച് വളരെ നല്ല ഒരു അഭിപ്രായമുണ്ടാകുകയും, അതു വഴി ചിത്രത്തിന്റെ വിജയത്തെതന്നെ സ്വാധീനിക്കാനിടവരികയും ചെയ്യുന്നു.
രാംഗോപാല്‍ വര്‍മ്മയുടെ പ്രഥമചിത്രമായ 'ശിവ' (തെലുങ്ക്, 1989), കണ്ടിട്ടുള്ളവര്‍ക്ക് മേല്പറഞ്ഞ വസ്തുതകള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുവാന്‍ സാധിക്കും. ചിത്രത്തിന്റെ ക്ളൈമാക്സില് ആരംഭിക്കു വയലിന് സംഗീതം, പെട്ടെന്നു തന്നെ ഗിറ്റാറിലേക്കും അവിടുന്ന് മേല്പറഞ്ഞ സംഗീതസങ്കേതങ്ങളിലേക്കും അലക്ഷ്യമായ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നതു കാണാം. പാശ്ചാത്യസംഗീതത്തിലെ 'സിംഫണി' യോട് വളരെ അടുത്ത് നില്ക്കു സംഗീതമാണ് ഈ കേള്‍ക്കുന്നതെന്ന് സിനിമയുടെ സംവിധായകന് പോലും ചിലപ്പോള്‍ മനസ്സിലാക്കിയിട്ടുണ്ടാകാനിടയില്ല. മിനിറ്റുകളുടെ ദൈര്‍ഘ്യത്തില്‍മാത്രം പിറന്നു വീഴുന്നവയാണ് ഈ സൃഷ്ടികള്‍, എന്നു തിരിച്ചറിയുമ്പോളാണ് ഇളയരാജ എന്ന കമ്പോസറെ ബഹുമാനത്തേക്കാളുപരി, വിസ്മയത്തോടും അത്ഭുതത്തോടും കൂടെ ഓര്‍ത്തുപോകുന്നത്. 'ബൊബ്ബിളി രാജ' (1990), 'ജഗദേകവീരുഡു അതിലോകസുന്ദരി' (1990) തുടങ്ങിയ തെലുങ്കു ചിത്രങ്ങളിലും ഇതേ ശൈലി ഇളയരാജ പിന്തുടര്ന്നിരിക്കുന്നു.
ഇളയരാജ ആവിഷ്കരിച്ച പശ്ചാത്തലസംഗീത ശൈലിയില്‍ പ്രഥമഗണനീയമായ ഒരു ഘടകമാണ് നിശ്ശബ്ദദ. സാധാരണ ഗതിയില്‍, വൈകാരികരംഗങ്ങളാണെങ്കില്‍ പതിഞ്ഞ ശ്രുതിയിലുള്ള വയലിന്, സംഘട്ടന രംഗമാണെങ്കില്‍ താരസ്ഥായി വരെ എത്തിയേക്കാവുന്ന വയലിന്-സാക്സ് എിവയാണ് ഒരു ശരാശരി ചിത്രത്തില്‍ പ്രയോഗിക്കുന്ന രീതികള്‍. എന്നാല്‍, ഇളയരാജയുടെ പ്രവചനാതീതമായ സര്‍ഗ്ഗാത്മകതയില്‍, പ്രേക്ഷകന്റെയെന്ന പോലെ സംവിധായകന്റേയും പ്രതീക്ഷകള്‍ ചിലപ്പോള്‍ തെറ്റിച്ചു കൊണ്ട്, വൈകാരികചലനങ്ങള്‍ മൂര്‍ദ്ധന്യാവസ്ഥയിലെത്തുമ്പോള്‍, പ്രേക്ഷകന്റെ മാനസികപിരിമുറക്കത്തെ 'സ്റ്റിമുലേറ്റ്' ചെയ്തു കൊണ്ട് സംഗീതം നിലച്ചിരിക്കും. ആ നിശ്ശബ്ദത സൃഷ്ടിക്കുവാനുള്ള ഒരു സാഹചര്യമുണ്ടാക്കിക്കൊടുക്കുകയാണ്, മറ്റു വാദ്യോപകരണങ്ങള്‍ ചെയ്യുത്. ചിത്രത്തില്‍ ലയിച്ചിരിക്കുന്ന പ്രേക്ഷകന്, താന്‍ പോലുമറിയാതെ അസുഖകരമായ ആ നിശ്ശബ്ദത സൃഷ്ടിക്കു പിരിമുറുക്കത്തിന് വശംവദനാകുന്നു. മൂന്നാം പിറൈ എന്ന ചിത്രത്തിലെ ക്ളൈമാക്സ് രംഗങ്ങള്‍ ഇതിനുത്തമ ദൃഷ്ടാന്തമാണ്. 'നെഞ്ചത്തൈ കിള്ളാതെ', 'ജോണി', 'അഞ്ജലി' തുടങ്ങിയ ചിത്രങ്ങള്‍, പൂര്‍ണ്ണശ്രദ്ധയോടെയാസ്വദിച്ചാല്‍, നിനച്ചിരിക്കാതെ കടന്നു വരു ആ നിശ്ശബ്ദതയുടെ തീവ്രത അനുഭവവേദ്യമാകും. ചിത്രത്തിലെ ഗാനങ്ങളേക്കാളൊരുപക്ഷേ പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിലെ 'ഹാര്‍മണി' യും 'കൌണ്ടര്‍പോയന്റ്' ഉമൊക്കെ വളരെ ധാരാളിത്തത്തോടു കൂടി ഇളയരാജ ഉപയോഗിച്ചിരിക്കുന്നത് പശ്ചാത്തലസംഗീതങ്ങളിലാണ്. 'അനശ്വരം', 'മംഗളം നേരുന്നു' തുടങ്ങിയ മലയാളചിത്രങ്ങളിലും ഇളയരാജ ഈ രീതി പിന്തുടര്ന്നിട്ടുണ്ട്.
വിസ്തരിച്ചു പഠിക്കേണ്ട ഒരു പാഠപുസ്തകം തന്നെയൊണ് ഇളയരാജയുടെ പശ്ചാത്തലസംഗീത ശൈലികള്‍.. പാശ്ചാത്യ ചിത്രങ്ങളോടു പോലും കിട പിടിക്കുന്ന 'ഹേ റാം', 'കാലാപാനി', 'ഗുരു' (മലയാളം) എന്നീ ചിത്രങ്ങളിലെ സംഗീതം, ഇന്ത്യന്‍ ചലചിത്ര രംഗത്ത് പരമര്‍ശിക്കപ്പെടുക പോലുമുണ്ടായില്ല എന്നത് തികച്ചും വേദനാജനകം തന്നെ. പ്രതിഭകളെ തിരിച്ചറിയുതില്‍ നമ്മള് ഒരു തികഞ്ഞ പരാജയം തന്നെയെല്ലെ?
Search tags: Ilayaraja, Ilaiyaraja, Re-Recording, Background music

3 Comments:
അസ്സല് പോസ്റ്റ്...
ഒരു കാലത്ത് ഇളയരാജയുടെ പശ്ചാത്തല സംഗീതം കേള്‍ക്കാന്‍ വേണ്ടി മാത്രം ചിത്രം കണ്ടിരുന്നു. വായിച്ചുകൊണ്ടിരുന്നപ്പോള്‍ നെഞ്ചത്തെ കിള്ളാതെ എന്ന ചിത്രത്തെക്കുറിച്ച് പരാമര്ശിച്ചിട്ടില്ലെങ്കില് കമന്റില്‍ ഇടണം എന്നു വിചാരിച്ചിരിക്കുകയായിരുന്നു. അതും പറഞ്ഞിട്ടുന്റ്. മണിവര്ണ്ണന് സംവിധാനം ചെയ്ത നൂറാവത് നാള്, 24 മണി നേരം തുടങ്ങിയ സസ്പെന്‍സ് ചിത്രങ്ങളിലെ പശ്ചാത്തല സംഗീതവും ആ ചിത്രങ്ങളുടെ മൊത്തം ഇഫക്ടിനു മാറ്റു കൂട്ടിയിട്ടുണ്ട്.
നല്ല രീതിയില്‍ ഇളയരാജയുടെ പശ്ചാത്തലസംഗീതം ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഈ പോസ്റ്റ് കണ്ടാല്‍ മനസ്സിലാകും.
നന്ദി..ഈ പോസ്റ്റിന്..
ശ്യാം നല്ല രീതിയില്‍ ഒരു പശ്ചാത്തല സംഗീതം ഒരുക്കുന്ന ഒരാളാണ്. ശ്യാമിന്റെ ഒരു തമിഴ് സിനിമ ഉണ്ട്. പേരു മറന്നുപോയി..ഒന്നാംതരം ആണതിലെ പശ്ചാത്തല സംഗീതം.
വളരെ നന്നായി പറഞ്ഞിരിക്കുന്നു, അഭിനന്ദനങ്ങള്‍..ശരിക്കും..ഇതെല്ലാം നമുക്കനുഭവെപ്പെടുന്നതാണ്.
Ilayaraja cheytha paashchathala sangeethamthinte ennam nokkiyaal thanne oru world record aanu
Adarsh
Post a Comment
Subscribe to Post Comments [Atom]
<< Home